കാസർകോട് : ശശി തരൂരിനെ നേരിട്ട് വിളിച്ചു സംസാരിച്ചെന്നും നല്ല ഉപദേശം നൽകിയെന്നും കെപിസിസിസി അധ്യക്ഷൻ കെ. സുധാകരൻ. ശശി തരൂരിന്റെ അഭിപ്രായം അദ്ദേഹം പറഞ്ഞു, വ്യക്തികൾക്ക് അഭിപ്രായങ്ങളുണ്ടാകാം. പക്ഷേ ഔദ്യോഗികമായി അംഗീകരിക്കുന്നത് പാർട്ടി തീരുമാനമാണെന്നും സുധാകരൻ പറഞ്ഞു.
‘എവിടെയാണ് കേരളത്തിൽ വന്ന 3 ലക്ഷം സംരംഭങ്ങൾ?’; ആക്രമണം മുഖ്യമന്ത്രിയിലേക്ക് തിരിച്ച് വി.ഡി.സതീശൻ
ശശി തരൂർ പ്രവർത്തകസമിതി അംഗത്വം ഒഴിയണമെന്ന എം.എം. ഹസന്റെ അഭിപ്രായത്തെപ്പറ്റി ചോദിച്ചപ്പോൾ പാർട്ടി നിശ്ചയിക്കട്ടെ എന്നായിരുന്നു സുധാകരന്റെ മറുപടി. അതു തീരുമാനിക്കാൻ ഹൈക്കമാൻഡുണ്ട്. പ്രാപ്തിയുള്ള നേതാക്കളുടെ കയ്യിലാണ് പാർട്ടി. കോൺഗ്രസിൽ കലാപമൊന്നുമില്ലെന്നും സുധാകരൻ പറഞ്ഞു.
തരൂരിന്റെ അഭിപ്രായം അദ്ദേഹം പറഞ്ഞു, കോൺഗ്രസിൽ കലാപമില്ല : കെ.സുധാകരൻ
RELATED ARTICLES



