Tuesday, April 8, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsഅ​മേ​രി​ക്ക​ൻ ഉ​ൽ​പ​ന്ന​ങ്ങ​ൾ​ക്ക് 34 ശ​ത​മാ​നം അ​ധി​ക തീ​രു​വ ചു​മ​ത്താൻ ചൈന

അ​മേ​രി​ക്ക​ൻ ഉ​ൽ​പ​ന്ന​ങ്ങ​ൾ​ക്ക് 34 ശ​ത​മാ​നം അ​ധി​ക തീ​രു​വ ചു​മ​ത്താൻ ചൈന

ബെ​യ്ജി​ങ്: അ​മേ​രി​ക്ക പ്ര​ഖ്യാ​പി​ച്ച പ​ക​ര​ച്ചു​ങ്ക​ത്തി​ന് തി​രി​ച്ച​ടി​യു​മാ​യി ചൈ​ന. അ​ടു​ത്ത വ്യാ​ഴാ​ഴ്ച മു​ത​ൽ അ​മേ​രി​ക്ക​ൻ ഉ​ൽ​പ​ന്ന​ങ്ങ​ൾ​ക്ക് 34 ശ​ത​മാ​നം അ​ധി​ക തീ​രു​വ ചു​മ​ത്താ​നാ​ണ് ചൈ​ന​യു​ടെ തീ​രു​മാ​നം. ക​ഴി​ഞ്ഞ ദി​വ​സം ചൈ​ന​ക്കെ​തി​രെ ട്രം​പ് പ്ര​ഖ്യാ​പി​ച്ച തീ​രു​വ​യു​ടെ അ​തേ തോ​തി​ലാ​ണ് തി​രി​ച്ച​ടി.

അ​മേ​രി​ക്ക​ൻ ഉ​ൽ​പ​ന്ന​ങ്ങ​ൾ​ക്ക് ചൈ​ന 67 ശ​ത​മാ​നം തീ​രു​വ ചു​മ​ത്തു​ന്നു​വെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ക​ഴി​ഞ്ഞ ദി​വ​സം ട്രം​പ് 34 ശ​ത​മാ​നം പ​ക​ര​ച്ചു​ങ്കം പ്ര​ഖ്യാ​പി​ച്ച​ത്. ക​ഴി​ഞ്ഞ മാ​സം ചു​മ​ത്തി​യ 20 ശ​ത​മാ​നം കൂ​ടി​യാ​കു​മ്പോ​ൾ തീ​രു​വ 54 ശ​ത​മാ​ന​മാ​യി.

ഇ​ല​ക്ട്രോ​ണി​ക്സ് നി​ർ​മാ​ണ രം​ഗ​ത്ത് അ​നി​വാ​ര്യ​മാ​യ ഏ​ഴ് അ​പൂ​ർ​വ ധാ​തു​ക്ക​ളു​ടെ ക​യ​റ്റു​മ​തി​ക്ക് നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്താ​നും ചൈ​ന തീ​രു​മാ​നി​ച്ചു. ചൈ​ന​യു​ടെ ദേ​ശീ​യ സു​ര​ക്ഷ​ക്കും താ​ൽ​പ​ര്യ​ങ്ങ​ൾ​ക്കും വെ​ല്ലു​വി​ളി​യെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി 16 അ​മേ​രി​ക്ക​ൻ സ്ഥാ​പ​ന​ങ്ങ​ളെ ക​യ​റ്റു​മ​തി നി​യ​ന്ത്ര​ണ പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടു​ത്തു​ക​യും ചെ​യ്തു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com