വാഷിങ്ടന്‍: പകരച്ചുങ്കം ചുമത്തി ലോകവിപണിയെ കീഴ്‌മേല്‍ മറിച്ച യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് മനംമാറ്റം. യുഎസില്‍ നിന്നും അനുനയ നീക്കമുണ്ടാകുന്നു എന്ന റിപ്പോര്‍ട്ടുകളാണ് എത്തുന്നത്.
പുതിയ തീരുവ നയത്തില്‍ ഇന്ത്യ, വിയറ്റ്‌നാം, ഇസ്രയേല്‍ രാജ്യങ്ങളുമായി യുഎസ് വ്യാപാര ചര്‍ച്ചകള്‍ നടത്തി വരികയാണെന്ന് സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തു. ഈ രാജ്യങ്ങളുടെ പ്രതിനിധികളുമായി ട്രംപ് വ്യക്തിപരമായി ചര്‍ച്ച നടത്തുന്നുണ്ടെന്നും പകരച്ചുങ്കം പൂര്‍ണമായും ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് ചര്‍ച്ചയെന്നുമാണ് വിവരം.
26 ശതമാനമാണ് ഇന്ത്യയ്ക്കു മേല്‍ യുഎസ് ഏര്‍പ്പെടുത്തിയിരിക്കുന്ന പങ്കരചുങ്കം. പങ്കരചുങ്കം ഏര്‍പ്പെടുത്തിയതിനു പിന്നാലെ സെന്‍സസും സ്വര്‍ണവിലയിലും ഇടിവ് രേഖപ്പെടുത്തി. വ്യാപാര മേഘലകളില്‍ വലിയ അലയൊലികള്‍ സൃഷ്ടിച്ചുകൊണ്ടാണ് ട്രംപിന്റെ ഓരോ ചുവടുവയ്പ്പും. ട്രംപിനെ വിമര്‍ശിച്ച് യൂറോപ്യന്‍ യൂണിയന്‍ അടക്കം എത്തിയിരുന്നു.