Friday, December 5, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeAmericaകുവൈറ്റിൽ പൊടിക്കാറ്റിന് സാദ്ധ്യത

കുവൈറ്റിൽ പൊടിക്കാറ്റിന് സാദ്ധ്യത

കുവൈത്ത് സിറ്റി: ഈ വർഷം രാജ്യത്തെ ബാധിച്ച പൊടിക്കാറ്റുകൾക്ക് കാരണം നിരവധി കാലാവസ്ഥാപരവും ഭൂമിശാസ്ത്രപരവുമായ ഘടകങ്ങളാണെന്ന് കാലാവസ്ഥാ നിരീക്ഷകനായ ഈസ റമദാൻ. 2024ലെ ശൈത്യകാലത്തും 2025 ലെ വസന്തകാലത്തും ഉണ്ടായ വരൾച്ചയും മഴയുടെ കാലതാമസവുമാണ് ഇതിൽ പ്രധാനം. ഇത് മരുപ്രദേശങ്ങളിലെ സസ്യവളർച്ച കുറയാൻ കാരണമായി.

വസന്തകാലത്തും വേനൽക്കാലത്തേക്കുള്ള മാറ്റത്തിന്‍റെ സമയത്തും കാറ്റിന്‍റെ ചലനം ശ്രദ്ധേയമായിരുന്നുവെന്നും, ഇത് മണൽക്കാറ്റും മണൽ ഒഴുകി നീങ്ങുന്നതും വർദ്ധിപ്പിച്ചു. ഇത് പ്രദേശത്തെ വ്യക്തമായി ബാധിച്ചുവെന്നും റമദാൻ കൂട്ടിച്ചേർത്തു. ഈ വേനൽക്കാലം ചൂടുള്ളതും വരണ്ടതുമായിരിക്കുമെന്നും കാറ്റിന്‍റെ ഗണ്യമായ ചലനം ഉണ്ടാകുമെന്നും റമദാൻ വിശദീകരിച്ചു. മിതമായതോ ശക്തമായതോ ആയ കാറ്റ് മരുപ്രദേശങ്ങളിൽ പൊടിപടലങ്ങൾ ഉയർത്താൻ സാധ്യതയുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു. അന്തരീക്ഷപരവും ഭൂമിശാസ്ത്രപരവുമായ സ്വാധീനങ്ങളുടെ സംയോജനമാണ് ഈ വർഷം മണൽക്കാറ്റും പൊടിക്കാറ്റും വർദ്ധിക്കാൻ കാരണമെന്ന് അദ്ദേഹം പറഞ്ഞു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments