Sunday, December 7, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeAmericaഐസിഇസിഎച്ച് ക്രിക്കറ്റ്  ടൂർണമെന്റിനു സമാപനം: സെന്റ്  മേരീസ് സീറോ  മലബാർ കാത്തലിക്  ചർച്ച്‌  ജേതാക്കൾ

ഐസിഇസിഎച്ച് ക്രിക്കറ്റ്  ടൂർണമെന്റിനു സമാപനം: സെന്റ്  മേരീസ് സീറോ  മലബാർ കാത്തലിക്  ചർച്ച്‌  ജേതാക്കൾ

ജീമോൻ റാന്നി

ഹൂസ്റ്റൺ: 12 വർഷമായി  നടത്തി വരുന്ന ഇന്ത്യൻ എക്യൂമെനിക്കൽ ക്രിസ്ത്യൻ കമ്മ്യൂണിറ്റി ഓഫ് ഹൂസ്റ്റൺ) (ICECH) ക്രിക്കറ്റ്  ടൂർണമെന്റിനു ആവേശകരമായ സമാപനം. ഹൂസ്റ്റനിലെ വിവിധ ഇടവകകളിലെ ടീമുകളെ പങ്കെടുപ്പിച്ചു കൊണ്ട് ഏപ്രിൽ  6 നു ആരംഭിച്ച ടൂർണമെന്റ് മെയ്‌  17 ന്  സമാപിച്ചു.  

സെമിയിൽ  സെൻറ് ജോസഫ്  സീറോ  മലബാർ  ചർച്ചിനെ  പരാജയപെടുത്തി സെന്റ്‌ മേരീസ്‌ പെയർലാൻഡും, സെന്റ്‌ .മേരീസ്‌ മലങ്കര ചർച്ചിനെ പരാജയപ്പെടുത്തി സെന്റ്‌ . ജെയിംസ് ക്നാനായ ചർച്ചും ഫൈനലിൽ പ്രവേശിച്ചു.    

 

മെയ്‌  17 ന്  സ്റ്റാഫോർഡ്  സിറ്റി പാർക്കിൽ  നടന്ന  ഫൈനലിൽ  സെന്റ്‌ . ജെയിംസ്  ക്നാനായ ചർച്ച്  ബാറ്റിംഗ്  തെരഞ്ഞെടുത്തു.  ഇരുപതു  ഓവർ  മൽസരത്തിൽ 10 ഓവറിൽ  47 റൺസിനു 7 വിക്കറ്റ്  നഷ്ടപെട്ട  സെൻറ്  ജെയിംസിന്റെ  പ്രതിരോധത്തിൽ 20 ഓവറിൽ 87 റൺസിനു  പുറത്താക്കാൻ സെന്റ്‌ .മേരീസ്‌ പിയർലാൻഡിന് കഴിഞ്ഞു.

തുടർന്ന് ബാറ്റിങ്നു  ഇറങ്ങിയ സെന്റ്‌ . മേരിസ്  പിയർ ലാൻഡിന് തുടക്കത്തിൽ  3 വിക്കറ്റ്  നഷ്ടമായി. പിന്നീട്  പ്രതിരോധത്തിലുടെ  സെന്റ്‌ . മേരീസ്‌  പിയർലാൻഡ് അധികം  വിക്കറ്റ്  നഷ്ടമാകാതെ ലക്ഷ്യം  കണ്ടു. ടൂർണമെന്റിൽ  ഉടനീളം മികച്ച  ഫോം  നിലനിർത്തിയ സെന്റ്‌  . മേരീസ്‌  പെയർലാൻഡ് ഫൈനലിലും  അവരുടെ  മികവ്  പുലർത്തി.    

ഫൈനൽ  മത്സരം  കാണാൻ  ഗ്രൗണ്ടിൽ   നൂറു കണക്കിനു ക്രിക്കറ്റ്  പ്രേമികൾ പങ്കെടുത്തു. മൽസരത്തിലുടനീളം  ടീമുകൾക്കു വേണ്ടി ചെണ്ട മേളം  നടത്തിയത്  മൽസരത്തിനു  കൂടുതൽ ആസ്വാദനമായി. വിജയികൾക്കു  സ്റ്റാഫോർഡ്  സിറ്റി  മേയർ കെൻ  മാത്യു, കെ .കെ  മാത്യു മെമ്മോറിയൽ ട്രോഫിയും, റണ്ണേഴ്സ് അപ്പിനു ബിജു ചാലക്കൽ ട്രോഫിയും, ശ്രീ ജോർജ് ജോസഫ് നൽകിയ ട്രോഫികൾ   മികച്ച  കളിക്കാർക്കും വിതരണം ചെയ്തു. ഈ  വർഷത്തെ ടൂർണമെന്റ്  മാസ്സ് മ്യുചെൽ ഗ്രേറ്റർ ഹുസ്റ്റൻ, അബാക്കസ് ട്രാവെൽസ് ,ആൻസ് ഗ്രോസർസ് ,റിയാലിറ്റി അസോസിയേറ്റ്സ് ഷുഗർലാൻഡ്  എന്നിവർ സ്പോൺസർ ചെയ്തു.

മാൻ ഓഫ്‌ ദി മാച്  ആയി ജോബി ജോസഫ്, ബെസ്റ്റ് ബൗളർ ഓഫ്‌ ദി ടൂർണമെന്റും മാൻ  ഓഫ്‌  ദി  സീരീസുമായി അബിൻ പുന്നൂസും ,ബെസ്റ്റ് ബാറ്റസ്മാൻ  ഓഫ്‌ ടൂർണമെന്റ്  കെവിൻ  ജോൺ,  ബെസ്റ്റ്  ഫീൽഡർ  സെർണി തോമസ് ,എന്നിവരെ  സെലക്ട്‌  ചെയ്തു .  

ഐസിഇസിഎച്ച് പ്രസിഡന്റ്‌  റവ.ഫാ.ഡോ. ഐസക്  .ബി. പ്രകാശ്,ഫോർട്ട്‌  ബെൻഡ്  കൗണ്ട്ടി ജഡ്ജ്  സുരേന്ദ്രൻ  പട്ടേൽ , റവ. ഫാ.ജെക്കു സക്കറിയ, റവ.ജീവൻ  ജോൺ  (സ്പോർട്സ്  കൺവീനർ) ബിജു ചാലക്കൽ (ക്രിക്കറ്റ്  കോ ഓർഡിനേറ്റർ), അനിൽ  വറുഗീസ്. ജസ്റ്റിൻ  തോമസ്‌ ,റെജി  കോട്ടയം, വിനോദ്  നായർ , നൈനാൻ  വീട്ടിനാൽ, ജിനോ  ജേക്കബ്, എബി  തോമസ്‌ ,  ഐസിഇസിഎച്ച്  സെക്രട്ടറി ഷാജൻ  ജോർജ്, ട്രഷറർ രാജൻ  അങ്ങാടിയിൽ , പിആർഓ. ജോൺസൻ  ഉമ്മൻ , ഫാൻസിമോൾ   പള്ളത്തുമഠം എന്നിവരും മറ്റു  കമ്മിറ്റി  അംഗങ്ങളും ടൂർണമെന്റിന്  നേതൃത്വം  നൽകി.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments