ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ മിന്നൽ പ്രളയത്തിൽ കാണാതായ 28 മലയാളികളും സുരക്ഷിതരെന്ന് മലയാളി സമാജം പ്രസിഡന്റ്. മലയാളികൾ സഞ്ചരിച്ച വാഹനത്തിന്റെ ഡ്രൈവറെ ഫോണിൽ വിളിക്കാനായെന്നും ഗംഗോത്രിക്ക് സമീപമാണ് ഇവർ കുടുങ്ങിക്കിടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഡിഫെൻസ് സംഘം വാഹനം ലൊക്കേറ്റ് ചെയ്തു എന്ന് ബന്ധുവായ അമ്പിളിയും പ്രതികരിച്ചു. അപകടം ഉണ്ടായതിന് നാല് കിലോമീറ്റർ അപ്പുറത്താണ് മലയാളികൾ കുടുങ്ങി കിടക്കുന്നത്.അതേസമയം മിന്നൽ പ്രളയത്തിൽ മരിച്ച അഞ്ച് പേരുടെ മൃദേഹം കണ്ടെത്തി. ഐടിബിപിയുടെ രണ്ട് വാഹനം ഒലിച്ച് പോയിട്ടുണ്ട്. കൂടുതൽ ഹെലികോ്ര്രപർ ദുരന്തമുഖത്ത് സജ്ജമാക്കിയിട്ടുണ്ട്. നിലവിൽ റോഡ് തകർന്നത് രക്ഷാദൗത്യത്തിന് വെല്ലുവിളിയായിട്ടുണ്ട്.വീണ്ടും സ്ത്രീധന പീഡന മരണം; യുപിയിൽ മെർച്ചന്റ് നേവി ഉദ്യോഗസ്ഥന്റെ ഭാര്യ ജീവനൊടുക്കിധരാലിക്കുള്ള റോഡ് പുനർ നിർമാണം പുരോഗമിക്കുകയാണ്. റോഡ് നിർമാണം വൈകിട്ട് 5 മണിയോടെ പൂർത്തിയാകും. നദിക്ക് കുറുകെയുള്ള തകർന്ന പാലവും നിർമിക്കാൻ നീക്കമുണ്ട്. ദേശീയപാത 34ലെ തടസങ്ങൾ നീക്കാനും പ്രത്യേക ദൗത്യത്തെ സജ്ജമാക്കിയിട്ടുണ്ട്. ഇതിനായി ബോർഡർ റോഡ് ഓർഗനൈസേഷൻ ഓപ്പറേഷൻ ശിവാലിക് എന്ന പേരിൽ ദൗത്യം തുടങ്ങിയിട്ടുണ്ട്. ഉത്തരകാശിഗംഗോത്രി പാതയിലെ അവശിഷ്ടങ്ങളുടെ തടസ്സവും നീക്കാനുള്ള ശ്രമങ്ങൾ നടക്കുകയാണ്.കഴിഞ്ഞ ദിവസം സൈനിക ക്യാംപിൽ നിന്ന് 4 കിലോമീറ്റർ അകലെ ധരാലിയിൽ ഉച്ചയ്ക്ക് 1.15 ഓടെയാണ് മേഘവിസ്‌ഫോടനമുണ്ടായത്. ധരാലി ഗ്രാമത്തിന്റെ ഒരു ഭാഗം പൂർണമായും ഒലിച്ചുപോയി. സ്ഥലത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. എൻഡിആർഎഫ് സംഘങ്ങളും ധരാലിയിലെത്തിയിട്ടുണ്ട്.
ഉത്തരാഖണ്ഡിലെ മിന്നൽ പ്രളയ: 28 മലയാളികളും സുരക്ഷിതർ
RELATED ARTICLES



