മിനിയാപൊളിസ്: അമേരിക്കയിലെ മിനിയാപൊളിസിൽ കത്തോലിക്ക സ്‌കൂളിൽ വെടിവെയ്പ്പ്. അക്രമി ഉൾപ്പെടെ മൂന്ന് പേർ കൊല്ലപ്പെട്ടു. 20 പേർക്ക് പരിക്ക്. ആക്രമണത്തിന് പിന്നാലെ കൊലയാളി ജീവനൊടുക്കുകയായിരുന്നുവെന്ന് അധികൃതർ അറിയിച്ചു. എട്ട്, പത്ത് വയസുള്ള കുട്ടികളാണ് മരിച്ചതെന്ന് ചില അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ബുധനാഴ്ച രാവിലെ മിനിയാപൊളിസിലെ അനൺസിയേഷൻ കത്തോലിക്ക സ്‌കൂളിലാണ് വെടിവെയ്പ്പുണ്ടായത്. രണ്ട് ദിവസം മുമ്പാണ് സ്‌കൂളിൽ അധ്യയനം ആരംഭിച്ചത്. 395 വിദ്യാർത്ഥികൾ പഠിക്കുന്ന സ്വകാര്യ സ്‌കൂളാണിത്.
അമേരിക്കയിലെ മിനിയാപൊളിസിൽ കത്തോലിക്ക സ്‌കൂളിൽ വെടിവെയ്പ്പ്, ആക്രമി ഉൾപ്പെടെ മൂന്ന് പേർ കൊല്ലപ്പെട്ടു
RELATED ARTICLES



