ദുബായ്: യുഎഇയിലെ ഇന്ത്യൻ പ്രവാസികൾക്ക് പുതിയ പാസ്‌പോർട്ട് അപേക്ഷാ നിയമം പുറത്തിറക്കി ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ്. സെപ്റ്റംബർ ഒന്നു മുതൽ പുതിയ നിയമം പ്രാബല്യത്തിൽ വരും. പാസ്‌പോർട്ടിൽ ചേർക്കേണ്ട ഫോട്ടോ സംബന്ധിച്ചാണ് പുതിയ മാനദണ്ഡം പുറത്തിറക്കിയിരിക്കുന്നത്. അതായത് ഇനി മുതൽ പാസ്‌പോർട്ടിന് അപേക്ഷിക്കുമ്പോൾ പുതിയ ഫോട്ടോകൾ നൽകേണ്ടി വരും.ഇന്റർനാഷണൽ സിവിൽ ഏവിയേഷൻ ഓർഗനൈസേഷൻ (ഐസിഎഒ) ഫോട്ടോകൾക്കായുള്ള മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തുവിട്ടു. ലോകമെമ്പാടുമുള്ള യാത്രാരേഖകൾക്ക് ബയോമെട്രിക്, തിരിച്ചറിയൽ മാനദണ്ഡങ്ങൾ നിശ്ചയിക്കുന്ന ആഗോള വ്യോമയാന സ്ഥാപനമാണ് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിൻരെ നിർദേശത്തെ തുടർന്നാണ് കോൺസുലേറ്റ് നിർദേശം. പാസ്‌പോർട്ട് സേവാ പോർട്ടൽ വഴി എല്ലാ എംബസികൾക്കും കോൺസുലേറ്റുകൾക്കും മന്ത്രാലയം നിർദേശം നൽകിയിരുന്നു. സെപ്റ്റംബർ 1 മുതൽ പാസ്‌പോർട്ട് അപേക്ഷകൾക്ക് ഒസിഎഒ മാനദണ്ഡങ്ങൾ പാലിക്കുന്ന ചിത്രങ്ങൾ മാത്രമേ ഉപയോഗിക്കാവൂ എന്നാണ് നിർദേശം.
യുഎഇയിലെ ഇന്ത്യൻ പ്രവാസികൾക്ക് പുതിയ പാസ്‌പോർട്ട് അപേക്ഷാ നിയമത്തിൽ മാറ്റം
RELATED ARTICLES



