Friday, December 5, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeAmericaപി. സി. മാത്യു ഗാർലാൻഡ് സിറ്റി  ടാക്സ് ഇൻക്രിമെന്റ് ഫിനാൻസ് ബോർഡിൽ

പി. സി. മാത്യു ഗാർലാൻഡ് സിറ്റി  ടാക്സ് ഇൻക്രിമെന്റ് ഫിനാൻസ് ബോർഡിൽ

പി പി ചെറിയാൻ

ഡാളസ്: ഗാർലാൻഡ് മേയർ ഡിലൻ ഹെഡ്രിക്, മലയാളി സമൂഹത്തിന് അഭിമാനമായി പി. സി. മാത്യുവിനെ നഗരത്തിലെ ടാക്സ് ഇൻക്രിമെന്റ് ഫിനാൻസ് (TIF) നമ്പർ 2 സൗത്ത് ബോർഡിലേക്ക് നിയമിച്ചു. ഓഗസ്റ്റ് 19-ന് നടന്ന സിറ്റി കൗൺസിൽ യോഗത്തിലാണ് ഈ നിയമനം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. സൗത്ത് ഗാർലാൻഡിന്റെ പുനരുജ്ജീവനത്തിന് ലക്ഷ്യമിട്ടുള്ള ഈ ബോർഡിന്റെ കാലാവധി 2025 സെപ്റ്റംബർ 1 മുതൽ 2027 ഓഗസ്റ്റ് 31 വരെയാണ്.

നഗരത്തിന് നൽകിയ സംഭാവനകളെ മാനിച്ച് കൊണ്ടാണ് ഈ നിയമനമെന്ന് മേയർ കത്തിൽ വ്യക്തമാക്കി. മാത്യുവിന്റെ നേതൃത്വത്തിലുള്ള പ്രവർത്തനങ്ങളെ അഭിനന്ദിച്ച മേയർ, അദ്ദേഹത്തിന്റെ കഴിവുകളിലും പ്രതിബദ്ധതയിലും തനിക്കും സിറ്റി കൗൺസിലിനും വലിയ വിശ്വാസമുണ്ടെന്ന് കൂട്ടിച്ചേർത്തു.

ഗ്ലോബൽ ഇന്ത്യൻ കൗൺസിലിന്റെ (GIC) നിലവിലെ ഗ്ലോബൽ പ്രസിഡന്റായ പി.സി. മാത്യു, ഡാലസ് കേരള അസോസിയേഷൻ ഉൾപ്പെടെ നിരവധി സാമൂഹിക-സാംസ്കാരിക സംഘടനകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഗാർലാൻഡ് സിറ്റി കൗൺസിൽ ഡിസ്ട്രിക്റ്റ് 3-ലേക്കും മേയർ സ്ഥാനത്തേക്കും മത്സരിച്ച് ശ്രദ്ധേയനായ വ്യക്തി കൂടിയാണ് അദ്ദേഹം.

“ഗാർലാൻഡിന്റെ സാമ്പത്തിക വളർച്ചക്കും പുനരുജ്ജീവനത്തിനും വേണ്ടി പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നു,” എന്ന് നിയമനത്തിന് ശേഷം പി. സി. മാത്യു പ്രതികരിച്ചു. “നഗരത്തെ താമസിക്കാനും ജോലി ചെയ്യാനും ബിസിനസ് നടത്താനും മികച്ച സ്ഥലമാക്കി മാറ്റാൻ ഞാൻ ശ്രമിക്കും.” എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments