പത്തനംതിട്ട : വാഹനാപകടത്തിൽ പെട്ട് ചികിത്സയിലിരുന്ന തിരുവല്ല പോലീസ് സ്റ്റേഷനിലെ എസ് സി പിഒ വെണ്മണി പുന്തല മലയാറ്റൂർ വീട്ടിൽ മനോജ്‌കുമാർ (46) മരിച്ചു. റിട്ടയേർഡ് പോലീസ് ഉദ്യോഗസ്ഥനായ ടി ജി ശിവന്റെ മകനാണ്. ഒന്നിന് രാവിലെ തിരുവല്ല പോലീസ് സ്റ്റേഷനിലേക്ക് ജോലിക്കായി ബൈക്ക് ഓടിച്ചു പോയപ്പോൾ മുളക്കുഴ ഇൻഡ്യൻ ഓയിൽ പമ്പിനടത്തു വച്ചുണ്ടായ വാഹനാപകടത്തിൽ പരുക്ക് പറ്റി എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞു വരികയായിരുന്നു. ഭാര്യ.ശാരി മനോജ്മക്കൾ.ശിവ ചന്ദന (12)ശിവ പ്രിയ (3)ചെങ്ങന്നൂർ പോലീസ് തുടർനടപടികൾ സ്വീകരിച്ചു. മുതദേഹം നാളെ രാവിലെ 8 മുതൽ തിരുവല്ല പോലീസ് സ്റ്റേഷനിൽ പൊതുദർശനത്തിന് വച്ച ശേഷം ഉച്ചയ്ക്ക് 12നു വീട്ടുവളപ്പിൽ സംസ്കരിക്കും.
വാഹനാപകടത്തിൽ ചികിത്സയിലിരുന്ന പോലീസ് ഉദ്യോഗസ്ഥൻ മരണപ്പെട്ടു
RELATED ARTICLES



