വാഷിങ്ടൺ: സിഎൻഎന്നിന്റെ സ്റ്റാർ അവതാരകൻ ജിം അക്കോസ്റ്റ 18 വർഷത്തിന് ശേഷം ചാനലിൽ നിന്ന് രാജിവച്ചു. ജിമ്മിന്റെ മോർണിങ് ഷോ അർധരാത്രി സമയത്തേക്ക് മാറ്റിയതിന് പിന്നാലെയാണ് ജിം ഓൺ എയറിൽ താൻ സിഎൻഎന്നിൽ നിന്ന് രാജിവയ്ക്കുന്ന വിവരം അറിയിച്ചത്. ട്രംപ് അധികാരമേറ്റതിന് പിന്നാലെ സിഎൻഎൻ സമൂലമായ മാറ്റങ്ങൾ കൊണ്ടുവന്നിരുന്നു. ഇതിന്റെ തുടർച്ചയായി ജിം അക്കോസ്റ്റയുടെ ജോലി സമയത്തിലും മാറ്റം വരുത്തുകയായിരുന്നു.
സിഎൻഎന്നിലെ ഏറ്റവും അറിയപ്പെടുന്ന മാധ്യമപ്രവർത്തകരിൽ ഒരാളായിരുന്നിട്ടു പോലും രാവിലെ പത്ത് മണിക്ക് നടന്നിരുന്ന ഷോ അർധരാത്രിയിലേക്ക് മാറ്റി. ഡിജിറ്റൽ മേഖലയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള നീക്കത്തിൽ ആറ് ശതമാനം ജീവനക്കാരെ പിരിച്ചുവിടുന്നതടക്കമുള്ള നടപടികളുടെ ഭാഗമായാണ് പുതിയ തീരുമാനമെന്നായിരുന്നു സിഎൻഎൻ വിശദീകരണം. സിഎൻഎൻ സിഇഒ മാർക്ക് തോംപ്സൺ ആയിരുന്നു പുതിയ പരിഷ്കാരങ്ങൾ നിർദ്ദേശിച്ചത്.
തുടർന്നാണ് സിഎൻഎന്നിൽ ജിം അക്കോസ്റ്റ തന്റെ ഷോയുടെ എപ്പിസോഡ് അവസാനിപ്പിച്ചുകൊണ്ട് ഓൺ എയറിൽ ചില കാര്യങ്ങൾ പറഞ്ഞത്. ‘അവസാനമായി എനിക്ക് നിങ്ങളോട് പറയാനുള്ളത് ഇതാണ്, നുണകൾക്ക് മുന്നിൽ വീഴരുത്, ഉള്ളിലെ ഭയത്തിന് കീഴടങ്ങരുത്, സത്യവും പ്രതീക്ഷയും നിലനിർത്തുക’. ഇതിന് പിന്നാലെ ചൊവ്വാഴ്ച മുതൽ വീഡിയോ പ്ലാറ്റ്ഫോമായ സബ്സ്റ്റാക്കിൽ ‘ദി ജിം അക്കോസ്റ്റ ഷോ’ ആരംഭിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.
ട്രംപ് ആദ്യ ടേമിൽ പ്രസിഡന്റായിരുന്ന കാലത്ത് ഉടനീളം, ട്രംപും അക്കോസ്റ്റയും തമ്മിൽ അഭിപ്രായഭിന്നതകൾ ഉണ്ടായിരുന്നു. പ്രസിഡന്റ് തന്റെ ആദ്യ ടേം ആരംഭിക്കുന്നതിന് മുമ്പ് സിഎൻഎൻ റിപ്പോർട്ടർക്ക് നേരെ കടുത്ത വിമർശനവും ആരോപണങ്ങളും ഉന്നയിച്ചു. ഐഎസ് ബന്ധം ആരോപിക്കുകയും, ഇടക്കാലത്ത് അക്കോസ്റ്റയുടെ പ്രസ് ക്രഡൻഷ്യലുകൾ താലക്കാലികമായി റദ്ദാക്കുകയും ചെയ്തു. അക്കോസ്റ്റയുടെ അസാന്നിധ്യത്തിലും ട്രംപും സിഎൻഎൻ റിപ്പോർട്ടറുമായി തർക്കം തുടർന്നു. അ