വാഷിങ്ടൻ: യുഎസിലെ അനധികൃത കുടിയേറ്റക്കാരെ കൂട്ടത്തോടെ നാടുകടത്താനുള്ള പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നീക്കം വിമർശനം നേരിടുന്നതിനിടെ, പണച്ചെലവു സംബന്ധിച്ചും ആശങ്ക. പ്രതിരോധ വകുപ്പിന്റെ സൗകര്യങ്ങൾ ഉപയോഗിച്ചാണ് കുടിയേറ്റക്കാരെ നാടുകടത്തുന്നത്. ഉപയോഗിക്കുന്നതാകട്ടെ സൈനിക വിമാനങ്ങളും. ഡിപ്പാർട്ട്‌മെന്റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റി (ഡിഎച്ച്എസ്) ചാർട്ടേഡ് ചെയ്യുന്ന വിമാനങ്ങളേക്കാൾ ഇതിനു ചെലവു കൂടുതലാണെന്നാണു റിപ്പോർട്ട്.