Friday, January 24, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsട്രംപ് തുടങ്ങി; 538 നിയമവിരുദ്ധ കുടിയേറ്റക്കാർ അറസ്റ്റിൽ, സൈനിക വിമാനത്തിൽ നാടുകടത്തൽ

ട്രംപ് തുടങ്ങി; 538 നിയമവിരുദ്ധ കുടിയേറ്റക്കാർ അറസ്റ്റിൽ, സൈനിക വിമാനത്തിൽ നാടുകടത്തൽ

വാഷിങ്ടൺ: ഡൊണാൾഡ് ട്രംപിന്റെ സത്യപ്രതിജ്ഞയ്ക്ക് പിന്നാലെ നിയമവിരുദ്ധ കുടിയേറ്റക്കാർക്കെതിരെ നടപടി ആരംഭിച്ച് അധികാരികൾ. ഇതുവരെ 538 നിയമവിരുദ്ധ കുടിയേറ്റക്കാരെ അറസ്റ്റ് ചെയ്തതായി വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലീവിറ്റ് പറഞ്ഞു
‘ട്രംപ് ഭരണകൂടം 538 നിയമവിരുദ്ധ കുടിയേറ്റക്കാരായ ക്രിമിനലുകളെ അറസ്റ്റ് ചെയ്തു. ഇതിൽ തീവ്രവാദികളെന്ന് സംശയിക്കപ്പെടുന്നയാളും ക്രിമിനൽ ഓർഗനൈസേഷനായ ട്രെൻ ഡി അരഗ്വ ഗ്യാങിലെ നാല് അംഗങ്ങളും പ്രായപൂർത്തിയല്ലാത്തവർക്ക് നേരെ ലൈംഗികാതിക്രമങ്ങൾ നടത്തിയവരും ഉൾപ്പെടുന്നു’, എന്നായിരുന്നു ലീവിറ്റ് പുറത്തിറക്കിയ കുറിപ്പിൽ പറയുന്നത്.
കൂടാതെ നിരവധി അനധികൃത കുടിയേറ്റക്കാരെ സൈനിക വിമാനം വഴി കയറ്റി വിട്ടിട്ടുണ്ടെന്നും അവർ കൂട്ടിച്ചേർത്തു. ട്രംപ് വാഗ്ദാനം ചെയ്ത ചരിത്രത്തിലെ ഏറ്റവും വലിയ നാടുകടത്തൽ പുരോഗമിക്കുകയാണെന്നും വാഗ്ദാനങ്ങൾ നടപ്പിലാക്കുമെന്നും അവർ പറഞ്ഞു.
ഏറ്റവും അപകടകരമായ ഇയോവിൻ കൊടുങ്കാറ്റ് എത്തുന്നു; സ്‌കോട്ട്‌ലൻഡിലും അയർലാൻഡിലും റെഡ് അലേർട്ട്
അതേസമയം അറസ്റ്റ് ഭീഷണിയുള്ളതിനാൽ കാലിഫോർണിയ, ഷിക്കാഗോ തുടങ്ങിയ സംസ്ഥാനങ്ങളിലെ കുടിയേറ്റക്കാരിൽ പലരും കഴിഞ്ഞ ദിവസങ്ങളിൽ ജോലിക്കെത്തിയില്ലെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. അമേരിക്കയിൽ നിർമാണ മേഖലയിൽ ജോലി ചെയ്യുന്നവരിൽ ഭൂരിഭാഗവും അനധികൃത കുടിയേറ്റക്കാരാണെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com