ഹൂസ്റ്റൺ: സ്റ്റാഫ്‌ഫോർഡ് സിറ്റി മേയർ തിരഞ്ഞെടുപ്പിൽ ഉജ്ജ്വല വിജയം കൈവരിച്ച
മലയാളികളുടെ പ്രിയപ്പെട്ട കെൻ മാത്യുവിനെ ഒഐസിസി യുഎസ്എ ആദരിച്ചു. ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് (ഒഐസിസി യുഎസ്എ) ഹൂസ്റ്റൺ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ നടത്തിയ സ്വീകരണ സമ്മേളനത്തിലായിരുന്നു ആദരവ്.
ജൂൺ 19 ന് സ്റ്റാഫോർഡിലുള്ള അപ്ന ബസാർ ഹാളിൽ വൈകുന്നേരം 6.30 യ്ക്ക് നടത്തിയ സമ്മേളനത്തിൽ ഹൂസ്റ്റൺ ചാപ്റ്റർ പ്രസിഡണ്ട് വാവച്ചൻ മത്തായി അദ്ധ്യക്ഷത വഹിച്ചു.സതേൺ റീജിയനൽ ജനറൽ സെക്രട്ടറി ജോമോൻ ഇടയാടി സ്വാഗതമാശംസിച്ചു.
ഒഐസിസി യുഎസ്എ ചെയർമാൻ ജെയിംസ് കൂടൽ മൂവര്ണ ഷാളും പ്രസിഡണ്ട് ബേബി മണക്കുന്നേൽ പൊന്നാടയും കെൻ മാത്യുവിനെ അണിയിച്ച് ആശംസകൾ അറിയിച്ചു.
കെൻ മാത്യുവിന്റെ ക്യാമ്പയിൻ കൺവീനറായിരുന്ന അനിൽ ആറന്മുള, ഒഐസിസി യുഎസ്‍എ ദേശീയ ജനറൽ സെക്രട്ടറി ജീമോൻ റാന്നി, സതേൺ റീജിയണൽ ഭാരവാഹികളായ പൊന്നു പിള്ള, ജോയ് തുമ്പമൺ, ബാബു കൂടത്തിനാലിൽ, ഷീല ചെറു, അലക്സ് തെക്കേതിൽ ചാപ്റ്റർ നേതാക്കളായ ജോജി ജോസഫ്, മൈസൂർ തമ്പി, എബ്രഹാം തോമസ്, ഫിന്നി രാജു, സൈമൺ വാളച്ചേരിൽ, ജോയ് എൻ.ശാമുവേൽ, ബിജു ചാലക്കൽ, തോമസ് എബ്രഹാം, ഡാനിയേൽ ചാക്കോ, ബാബു ചാക്കോ, ജോർജ് ജോസഫ്, സാം ജോസഫ്,എ.സി ജോർജ്, രാജീവ് അർണോൾഡ്, ജോർജ് കൊച്ചുമ്മൻ, വർഗീസ് ചെറു തുടങ്ങിയവർ ആശംസകൾ അറിയിച്ചു സംസാരിച്ചു.
മേയർ കെൻ മാത്യു സ്വീകരണത്തിന് നന്ദി പ്രകാശിപ്പിച്ചു. തന്റെ പഴയകാല ജീവിതാനുഭവങ്ങൾ പങ്കിട്ട മേയർ അമേരിക്കയിലേക്ക് വരുന്നതിനു മുമ്പുള്ള ബോംബെ അനുഭവങ്ങളും ഇന്ത്യൻ യൂത്ത് കോൺഗ്രസിന്റെ ഭാരവാഹിയായിരുന്ന അനുഭവവും പങ്കിട്ടു. അവിടെ അന്ധേരി ജോഗേശ്വരി മണ്ഡലം സെക്രെട്ടറിയായിരുന്നു. പഠനകാലയളവിൽ കോൺഗ്രസിന്റെ വിദ്യാർത്ഥി സംഘടനയായ എൻഎസ് യുവിന്റെ സജീവപ്രവർത്തകനും കൂടിയായിരുന്നു. ഒഐസിസി യുഎസ്‍എയുടെ സജീവ പ്രവത്തകനുമാണ് കെൻ മാത്യു.
വിജയാഹ്‌ളാദ സൂചകമായി എല്ലവർക്കും ലഡ്ഡുവും നൽകി.സമ്മേളന ശേഷം ഡിന്നറും ഉണ്ടായിരുന്നു. ചാപ്റ്റർ ട്രഷറർ മൈസൂർ തമ്പി നന്ദി പ്രകാശിപ്പിച്ചു.
റിപ്പോർട്ട്: പി.പി. ചെറിയാൻ