Monday, October 21, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsഉമ്മൻ ചാണ്ടി:നഷ്ടപ്പെട്ടത് പ്രവാസി മലയാളികളുടെ അത്താണിയെന്നു പോൾ പറമ്പി

ഉമ്മൻ ചാണ്ടി:നഷ്ടപ്പെട്ടത് പ്രവാസി മലയാളികളുടെ അത്താണിയെന്നു പോൾ പറമ്പി

ചിക്കാഗോ: പ്രവാസി മലയാളികളെ    സ്നേഹിക്കുകയും പ്രവാസികളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനു പ്രത്യേക താല്പര്യം പ്രകടിപ്പിക്കുകയും ചെയ്തിരുന്ന പ്രവാസി മലയാളികളുടെ അത്താണിയും  ഉത്തമ ഭരണാധികാരിയെയുമാണ്  ഉമ്മൻ ചാണ്ടിയുടെ വിയോഗത്തിലൂടെ നഷ്ടമായിരിക്കുന്നതെന്നു ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് ചിക്കാഗോ സ്ഥാപക പ്രസിഡന്റ് പോൾ പറമ്പി അഭിപ്രായപ്പെട്ടു.

പുതുപ്പള്ളിവീട് സന്ദർശിച്ചു മൃതദേഹത്തിൽ ആദരവ് സമർപ്പിക്കുവാൻ കഴിഞ്ഞതായും അമേരിക്കൻ സന്ദർശനം നടത്തുന്നതിനിടയിൽ  ചിക്കാഗോ സ്വവസതിയിൽ സ്വീകരിക്കുന്നതിനും ദീർഘനേരം സംഭാഷണം നടത്തുന്നതിനും അവസരം ലഭിച്ചിരുന്നതായി പറമ്പി അനുസ്മരിച്ചു.

പറയുന്നതിനേക്കാൾ കൂടുതൽ കേൾക്കാൻ വേണ്ടി സമയം ചിലവഴിക്കുന്ന ഒരു നേതാവ് ,ഓരോ വ്യക്തിയെയും അവരുടെ ചുമലിൽ പിടിച്ചു അവർ പറയുന്നത് വളരെ അടുത്തു നിന്ന് കേൾക്കുന്ന ഒരു മനുഷ്യൻ, അവരോട് വളരെ എളിമയോടെ സംസാരിക്കുന്ന ഭരണാധികാരി, പകലെന്നോ രാത്രിയെന്നോ
നോക്കാതെ അന്യരുടെ പരാതികൾക്കുത്തരം കണ്ടെത്താനായി ആൾക്കൂട്ടങ്ങൾക്കിടയിൽ ഉറക്കമില്ലാതെനിന്നിരുന്ന നേതാവ്, നമുക്കെല്ലാം ചിന്തിക്കാൻ കഴിയുന്നതിനും അപ്പുറം ഉള്ള അനുപമമായ ഒരു വ്യക്തിത്തിനുടമ, ഉത്തരവാദിത്തം ഏറ്റെടുക്കുന്ന ഏതൊരു പ്രശ്നത്തിലും  കാര്യങ്ങൾ ബോധ്യപ്പെട്ടാൽ കത്ത് നൽകാൻ ഒട്ടും അമാന്തികാത്ത ജനകീയ നേതാവായിരുന്നുവെന്നും   ഉമ്മൻ ചാണ്ടിയെന്നും  പറമ്പി അനുസ്മരിച്ചു 

റിപ്പോർട്ട്:പി പി ചെറിയാൻ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments