ന്യൂഡൽഹി: അടുത്ത റിപ്പബ്ലിക് ദിനാഘോഷത്തിൽ മുഖ്യാതിഥിയാകാൻ യു.എസ് പ്രസിഡന്റ് ജോ ബൈഡനെ ക്ഷണിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജി 20 ഉച്ചകോടിക്കിടെയാണ് ബൈഡനെ മോദി ക്ഷണിച്ചതെന്ന് യു.എസ് അംബാസഡർ എറിക് ഗാർസെറ്റി പറഞ്ഞു.
ഇന്ത്യ, യുഎസ്, ജപ്പാൻ, ആസ്ട്രേലിയ എന്നീ രാജ്യങ്ങളുൾപ്പെടുന്ന ക്വാഡ് ഉച്ചകോടി അടുത്ത ജനുവരിയിൽ ഇന്ത്യയിൽ നടത്താനുള്ള ആലോചനകൾ നടക്കുന്നതിനിടെയാണ് ക്ഷണം.