Thursday, December 19, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsന്യൂയോർക്കിൽ തലപ്പാവ് ധരിച്ചതിന് സിഖ് യുവാവിന് മർദനം

ന്യൂയോർക്കിൽ തലപ്പാവ് ധരിച്ചതിന് സിഖ് യുവാവിന് മർദനം

ന്യൂയോർക്ക്: യു.എസിൽ വംശീയാധിക്രമം. തലപ്പാവ് ധരിച്ചതിന്റെ പേരിൽ 19കാരനായ സിഖ് യുവാവിന് മർദനമേറ്റു. ബസിൽ യാത്ര ചെയ്യവെയാണ് സംഭവം. തലപ്പാവ് ഊരിമാറ്റണമെന്നാവശ്യപ്പെട്ടാണ് അക്രമി യുവാവിന്റെ അടുത്തെത്തിയത്. ഞങ്ങളുടെ രാജ്യത്ത് ആരും തലപ്പാവ് ധരിക്കാറില്ല.ഊരിമാറ്റൂ എന്നാണ് അക്രമി ആ​ക്രോശിച്ചത്.

തുടർന്ന് അക്രമി സിഖ് യുവാവിന്റെ മുഖത്തും തലയുടെ പിൻഭാഗത്തും ഇടിച്ചു. ബസിൽ നിന്ന് ഇറങ്ങുന്നതിന് മുമ്പ് തലപ്പാവ് ഊരിയെറിയാൻ ശ്രമിക്കുകയും ചെയ്തു. 25-35നുമിടെ പ്രായമുള്ളയാളാണ് അക്രമിയെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിൽ ന്യൂയോർക്ക് പൊലീസ് അന്വേഷണം തുടങ്ങി. സംഭവത്തിന്റെ മാനസികാഘാതത്തിൽ നിന്ന് സിഖ് യുവാവ് മോചിതനായിട്ടി​ല്ലെന്ന് കമ്മ്യൂണിറ്റി ആക്റ്റിവിസ്റ്റ് ജപ്നീത് സിങ് പറഞ്ഞു. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments