ന്യൂഡല്‍ഹി: നാഷണല്‍ പേയ്മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എന്‍പിസിഐ) തത്സമയ പേയ്മെന്റ് ലിങ്ക് സ്ഥാപിക്കുന്നതിനായി ഇന്ത്യന്‍, യു എസ് ബാങ്കുകളുമായി് ചര്‍ച്ച നടത്തിയതായി ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.
ഇന്ത്യയില്‍ റീട്ടെയില്‍ പേയ്മെന്റുകളും സെറ്റില്‍മെന്റ് സംവിധാനങ്ങളും പ്രവര്‍ത്തിപ്പിക്കുന്നതിനുള്ള അംബ്രല്ല ഓര്‍ഗനൈസേഷനായി 2008-ല്‍ എന്‍പിസിഐ സ്ഥാപിക്കപ്പെട്ടതോടെ രാജ്യത്ത് ശക്തമായ പേയ്മെന്റ്, സെറ്റില്‍മെന്റ് സൗകര്യങ്ങളാണ് സൃഷ്ടിക്കപ്പെട്ടത്.
ക്രോസ്- ബോര്‍ഡര്‍ പേയ്മെന്റുകളില്‍ എന്‍പിസിഐയുടെ വൈദഗ്ധ്യം പ്രയോജനപ്പെടുത്താനാണ് ലക്ഷ്യമിടുന്നതെന്ന് റിപ്പോര്‍ട്ട് പറയുന്നു.
റിപ്പോര്‍ട്ട് അനുസരിച്ച് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ പിന്തുണയുള്ള എന്‍പിസിഐ രാജ്യത്ത് റീട്ടെയില്‍ പേയ്മെന്റുകളും സെറ്റില്‍മെന്റ് സംവിധാനങ്ങളും പ്രവര്‍ത്തിപ്പിക്കുകയും ഫെഡ്നൗ അല്ലെങ്കില്‍ അതിന്റെ യുപിഐ തുല്യതയുമായി ഇടപഴകുന്നു.
കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ യു എസ് ഫെഡറല്‍ റിസര്‍വ് ആരംഭിച്ച തത്സമയ പേയ്മെന്റ് സേവനമാണ് ഫെഡ്നൗ.
റിപ്പോര്‍ട്ട് അനുസരിച്ച് ഇന്ത്യയും യുണൈറ്റഡ് സ്റ്റേറ്റ്സും തമ്മിലുള്ള നിര്‍ദ്ദിഷ്ട പേയ്മെന്റ് മോഡല്‍ തുടക്കത്തില്‍ ചെറിയ ഉപഭോക്തൃ ഇടപാടുകളില്‍ മാത്രമായിരിക്കും നടക്കുക. ഇന്ത്യയിലെ യു പി ഐക്ക് സമാനമായ ഒരു രാജ്യവ്യാപകമായ സംവിധാനം യു എസില്‍ ഇല്ലാത്തതാണ് കാരണം. തുടക്കത്തില്‍, ‘മിതമായ’ പേയ്മെന്റുകള്‍ മാത്രമേ അനുവദിക്കുകയുള്ളു.
ഇന്ത്യയില്‍ പണം അയയ്ക്കാനോ പേയ്മെന്റ് സ്വീകരിക്കാനോ താത്പര്യമുണ്ടെങ്കില്‍ ഇന്ത്യാ ബാങ്ക് മുഖേനയും യു എസില്‍ നിന്ന് പണം അയയ്ക്കാനോ സ്വീകരിക്കാനോ അമേരിക്കന്‍ ബാങ്കും ഉപയോഗിക്കാമെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.