ഓട്ടവ: കാനഡയില്‍ ഭവന പ്രതിസന്ധി രൂക്ഷമായി തുടരുന്നതിനിടയില്‍ നടക്കുന്ന വര്‍ധിച്ച കുടിയേറ്റത്തിന് പ്രധാനമന്ത്രി ജസ്റ്റിന്‍ ച്രൂഡോ താല്‍ക്കാലികമായി ഒരു ബ്രേക്ക് നല്‍കിയിരിക്കുകയാണ്.
കാനഡയുടെ സമ്പദ്വ്യവസ്ഥയെ ഉത്തേജിപ്പിക്കാന്‍ അദ്ദേഹം മുമ്പ് കുടിയേറ്റത്തെയാണ് ആശ്രയിച്ചിരുന്നത്. എന്നാലീ നയം സൃഷ്ടിച്ച ഭവനക്ഷാമവും തന്മൂലം ജനങ്ങള്‍ക്കിടയിലുണ്ടായ അസംതൃപ്തിയും തന്റെ രാഷ്ട്രീയ ഭാവിക്ക് ഹാനികരമായി തീര്‍ന്നുവെന്ന തിരിച്ചറിവിലാണ് ട്രൂഡോ. അടുത്ത തിരഞ്ഞെടുപ്പില്‍ വിജയിക്കാനുള്ള സാധ്യതയെ ദുര്‍ബലപ്പെടുത്തുന്ന പൊതുജനാഭിപ്രായങ്ങള്‍ ശക്തമായതോടെ തല്‍ക്കാലം കുടിയേറ്റം മന്ദഗതിയിലാക്കാനുള്ള നീക്കത്തിലാണ് അദ്ദേഹം.
ഇതില്‍ ഏറ്റവും രസകരമായ കാര്യം, ഇമിഗ്രേഷന്‍-പാര്‍പ്പിട പ്രതിസന്ധി എങ്ങനെ പരിഹരിക്കുമെന്നതില്‍ അദ്ദേഹത്തിന്റെ പ്രധാന എതിരാളിയായ പൊയിലിവ്രെയും ആശയക്കുഴപ്പത്തിലാണ് എന്നതാണ്.
വിശദാംശങ്ങള്‍ നല്‍കാതെ പുതുതായി വരുന്നവരുടെ എണ്ണം ലഭ്യമായ ഭവനങ്ങളുമായി ബന്ധിപ്പിക്കുമെന്ന് പറയുക മാത്രമാണ് അദ്ദേഹം ചെയ്തത്. ട്രൂഡോയെ പരാജയപ്പെടുത്താന്‍ കുടിയേറ്റ സമൂഹത്തിന്റെ വോട്ടുകള്‍ കൂടി നേടേണ്ടതുണ്ട് എന്നതിനാല്‍, യുണൈറ്റഡ് സ്റ്റേറ്റ്‌സിലെ റിപ്പബ്ലിക്കന്‍ രാഷ്ട്രീയക്കാര്‍ ചെയ്തതുപോലെ ഇമിഗ്രേഷന്‍ വിഷയത്തില്‍ പൊയ്ലിവര്‍ എടുത്തുചാടി ഒരുനടപടിക്കും മുതിര്‍ന്നിട്ടില്ല.
യാഥാസ്ഥിതികര്‍ക്ക് ഈ പ്രശ്‌നം വേണ്ടരീതിയല്‍ മുതലെടുക്കാന്‍ കഴിയില്ല എന്നാണ് സെനറ്ററും മുന്‍ തൊഴിലാളി നേതാവുമായ ഹസന്‍ യൂസഫ് പറഞ്ഞത്. തിരഞ്ഞെടുപ്പില്‍ വിജയിക്കണമെങ്കില്‍, രണ്ടാം തലമുറയും മൂന്നാം തലമുറയും കുടിയേറ്റക്കാരെക്കൊണ്ട് നിറഞ്ഞിരിക്കുന്ന നഗര കേന്ദ്രങ്ങളില്‍ അവര്‍ക്കെതിരായ നിലപാടെടുക്കരുതെന്ന് പൊയ്ലിവര്‍ക്കറിയാമെന്നും യൂസഫ് പറഞ്ഞു.
ട്രൂഡോയുടെ പിതാവ് പിയറിയായിരുന്നു പ്രധാനമന്ത്രിയെന്ന നിലയില്‍ 1970-കളുടെ തുടക്കത്തില്‍ കുടിയേറ്റത്തെ ഉയര്‍ത്തിക്കാട്ടിയത്. ‘മള്‍ട്ടികള്‍ച്ചറലിസം’ എന്നതായിരുന്നു സര്‍ക്കാര്‍ നയമായി അദ്ദേഹം പ്രോത്സാഹിപ്പിച്ചത്. കാലക്രമേണ, മേപ്പിള്‍ ഇലയും ഹോക്കിയും പോലെ രാജ്യത്തിന്റെ വൈവിധ്യത്തെ അതിന്റെ ഐഡന്റിറ്റിയുടെ ഭാഗമായി കാണാന്‍ കാനഡക്കാര്‍ ശീലിച്ചു.
എന്നാല്‍ പകര്‍ച്ചവ്യാധിയുടെ പശ്ചാത്തലത്തില്‍ അന്തര്‍ദ്ദേശീയ വിദ്യാര്‍ത്ഥികളുടെ കുടിയേറ്റത്തില്‍ കുതിച്ചുചാട്ടഉണ്ടായി. വാടകച്ചെലവ് കുതിച്ചുയരുകയും ആരോഗ്യ സംരക്ഷണം പോലുള്ള സേവനങ്ങള്‍ ബുദ്ധിമുട്ടിലാകുകയും ചെയ്തതോടെ പൊതുജനങ്ങളുടെ മാനസികാവസ്ഥയും മോശമായി.
അപരിചിതരോടുള്ള തദ്ദേശ വാസികളുടെ എതിര്‍പ്പ് ശക്തമാകാന്‍ തുടങ്ങി. രാജ്യത്ത് കുടിയേറ്റക്കാരുടെ ഒഴുക്കു കുറഞ്ഞ സാഹചര്യത്തിലെത്തിയതിനു പിന്നിലെ ഒരു കാരണം പ്രവിശ്യാ, ഫെഡറല്‍ ഗവണ്‍മെന്റുകള്‍ വിദേശീയതയെ ഭയന്ന് ഈ വിഷയത്തില്‍ സ്പര്‍ശിക്കാന്‍ ആഗ്രഹിക്കുന്നില്ല എന്നതാണെന്ന് സുസ്ഥിര ഭവന നിര്‍മ്മാണത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ച ഒരു ചിന്താകേന്ദ്രമായ പ്ലേസ് സെന്ററിന്റെ സ്ഥാപക ഡയറക്ടര്‍ മൈക്ക് മൊഫാറ്റ് പറഞ്ഞു.
ഇക്കോസ് റിസര്‍ച്ച് പോളിംഗ് കമ്പനിയുടെ ഡേറ്റ പ്രകാരം 2020-ലായിരുന്നു കുടിയേറ്റക്കാര്‍ക്ക് കാനഡക്കാര്‍ ചരിത്രത്തിലെ ഏറ്റവും വലിയ പിന്തുണ നല്‍കിയത്. എന്നാല്‍ 2023 അവസാനത്തോടെ മൂന്ന് പതിറ്റാണ്ടിലെ ഏറ്റവും താഴ്ന്ന നിലയിലേക്ക് കുടിയേറ്റം എത്തി.
താങ്ങാനാവുന്ന ഭവനങ്ങളുടെ അഭാവമാണ് തങ്ങളുടെ എതിര്‍പ്പിന് പ്രധാന കാരണമെന്ന് ഒക്ടോബറില്‍, കനേഡിയന്‍മാരില്‍ 44.5% എക്കോസിനോട് പറഞ്ഞു.
2022 ഫെബ്രുവരിയില്‍ കഴിഞ്ഞ 30 വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിരക്കായ 14 ശതമാനത്തില്‍ നിന്ന് വാടക ഉയര്‍ന്നു. കഴിഞ്ഞ വര്‍ഷത്തെ അവസാന പാദത്തില്‍ പണപ്പെരുപ്പം 7.8 ശതമാനത്തിലെത്തി.
ട്രൂഡോയെ സംബന്ധിച്ചിടത്തോളം, അദ്ദേഹത്തിന്റെ പ്രധാന എതിരാളിയായ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേതാവ് പിയറി പൊയിലീവ്രെ അഭിപ്രായ വോട്ടെടുപ്പില്‍ മികച്ച ലീഡ് നേടിയിരിക്കുകയാണ്.
മിക്കവാറുംഅടുത്ത വര്‍ഷം നടക്കാനിരിക്കുന്ന നാലാമത്തെ ദേശീയ തിരഞ്ഞെടുപ്പ് വിജയം നേടുന്നതിന് ട്രൂഡോ ദശലക്ഷക്കണക്കിന് വോട്ടര്‍മാരെ തിരികെ നേടേണ്ടതുണ്ട്.
ഇമിഗ്രേഷനും താല്‍ക്കാലിക റസിഡന്റ് ലെവലും ശാശ്വതമായി വര്‍ദ്ധിപ്പിക്കാന്‍ കഴിയുമെന്ന് കരുതി അല്‍പ്പം അഹങ്കരിച്ചിരുന്നതായി ഇമിഗ്രേഷന്‍ വിദഗ്ധനും ടൊറന്റോയിലെ കണ്‍സള്‍ട്ടന്റുമായ കരീം എല്‍-അസ്സല്‍ പറഞ്ഞു,
2015-ല്‍ അധികാരമേറ്റതിനുശേഷം, ട്രൂഡോയുടെ ലിബറല്‍ ഗവണ്‍മെന്റ്, ജനസംഖ്യയില്‍ ഇതിനകം തന്നെ അഞ്ചിലൊന്ന് പൗരന്മാരും വിദേശികളായ ഒരു രാജ്യത്ത് ക്രമേണ കുടിയേറ്റം വര്‍ധിപ്പിച്ചു. കഴിഞ്ഞ വര്‍ഷം കുടിയേറ്റം കാരണം ജനസംഖ്യ ഏകദേശം ആറ് പതിറ്റാണ്ടിലേറെയായി അതിവേഗം വളര്‍ന്നു.
എന്നിരുന്നാലും, പൊതു മാനസികാവസ്ഥയിലെ മാറ്റം അടുത്ത വര്‍ഷം മുതല്‍ സ്ഥിരതാമസ പദവി നല്‍കുന്നവരെ 500,000 ആയി പരിമിതപ്പെടുത്താനും അന്തര്‍ദ്ദേശീയ വിദ്യാര്‍ത്ഥികള്‍ക്കുള്ള പഠന പെര്‍മിറ്റുകള്‍ ഏപ്രിലില്‍ നിന്ന് 360,000 ആയി കുറയ്ക്കാനും ഫെഡറല്‍ ഗവണ്‍മെന്റിനെ പ്രേരിപ്പിച്ചിരിക്കുകയാണ്.ആ നീക്കങ്ങള്‍ ‘നിയന്ത്രണം വിട്ടുപോയ’പുതുമുഖങ്ങളുടെ ‘ശക്തമായ അളവ്’ ഗണ്യമായി കുറയ്ക്കുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമാണെന്ന് ഇമിഗ്രേഷന്‍ മന്ത്രി മാര്‍ക്ക് മില്ലര്‍ കഴിഞ്ഞ മാസം റോയിട്ടേഴ്സിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.യുണൈറ്റഡ് സ്റ്റേറ്റ്‌സില്‍ കാണപ്പെടുന്ന ധ്രുവീകരണത്തില്‍ നിന്ന് കാനഡയും മുക്തമല്ലാത്തതിനാല്‍ തിരിച്ചടി പരിഹരിക്കേണ്ടത് ആവശ്യമാണെന്നും മില്ലര്‍ പറഞ്ഞു.