പി പി ചെറിയാൻ
ഹ്യൂസ്റ്റൺ(ടെക്സസ്) : ഹൂസ്റ്റണിൽ നിന്നുള്ള എലിസബത്ത് ഫ്രാൻസിസ്114-ാം വയസ്സിൽ, ജീവിച്ചിരിക്കുന്ന ഏറ്റവും പ്രായം കൂടിയ അമേരിക്കക്കാരിയായി തിരഞ്ഞെടുക്കപ്പെട്ടു. 114 വർഷവും 214 ദിവസവും പ്രായമുള്ള ഫ്രാൻസിസ്, ലോകത്തിലെ ഏറ്റവും പ്രായം കൂടിയ അഞ്ചാമത്തെ വ്യക്തിയാണ്.
ലോംഗെവിക്വസ്റ്റ് പ്രകാരം, കാലിഫോർണിയയിൽ 116 വയസ്സുള്ള എഡി സെക്കറെല്ലിയുടെ മരണശേഷമാണ് എലിസബത്ത് ഫ്രാൻസിസ് യുഎസിൽ ജീവിച്ചിരിക്കുന്ന ഏറ്റവും പ്രായം കൂടിയ വ്യക്തിയായി മാറിയത്. 1909 ജൂലൈ 15 ന് ലൂസിയാനയിലാണ് എലിസബത്ത് ഫ്രാൻസിസ് ജനിച്ചത്.
ജെറൻ്റോളജി റിസർച്ച് ഗ്രൂപ്പിൻ്റെ കണക്കനുസരിച്ച്,കാലിഫോർണിയയിൽ 1908-ൽ ജനിച്ച 116 വയസ്സുള്ള എഡി സെക്കറെല്ലി വ്യാഴാഴ്ച മരിക്കുന്നതിന് മുമ്പ്, രാജ്യത്തെ ഏറ്റവും പ്രായം കൂടിയ വ്യക്തി മാത്രമല്ല, ലോകത്തിലെ ഏറ്റവും പ്രായം കൂടിയ രണ്ടാമത്തെ വ്യക്തിയായി റെക്കോർഡ് ചെയ്യപ്പെട്ടിരുന്നു.
മുൻ ഹൂസ്റ്റൺ മേയർ സിൽവസ്റ്റർ ടർണർ, മുമ്പ് ട്വിറ്റർ എന്നറിയപ്പെട്ടിരുന്ന X-ൽ, മിസ് ഫ്രാൻസിസിനെ കുറിച്ച് പോസ്റ്റ് ചെയ്തു. എല്ലാ വർഷവും അവരെ സന്ദർശിക്കാനും , ജന്മദിനം ആഘോഷിക്കാനും താൻ ഇഷ്ടപ്പെടുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
എലിസബത്തിന്റെ ജീവിതത്തിൻ്റെ ഭൂരിഭാഗവും ടെക്‌സാസിലായിരുന്നുവെങ്കിലും 1909-ൽ ലൂസിയാനയിലാണ് ജനിച്ചത്. അമ്മ മരിച്ചതിന് ശേഷം അവരേയും അവരുടെ അഞ്ച് സഹോദരങ്ങളെയും വ്യത്യസ്ത വീടുകളിലേക്ക് അയച്ചു. എലിസബത്തിനെ ഹൂസ്റ്റണിലേക്ക് അയച്ചു, അവിടെ അവരുടെ അമ്മായിയാണ് വളർത്തിയത്.