Sunday, January 26, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsലോസ് ഏഞ്ചൽസിലെ കാട്ടുതീ ബാധിത പ്രദേശം സന്ദർശിച്ച് ട്രംപ്; വേണ്ടതെല്ലാം ചെയ്യുമെന്ന് പ്രഖ്യാപനം

ലോസ് ഏഞ്ചൽസിലെ കാട്ടുതീ ബാധിത പ്രദേശം സന്ദർശിച്ച് ട്രംപ്; വേണ്ടതെല്ലാം ചെയ്യുമെന്ന് പ്രഖ്യാപനം

കാലിഫോർണിയ: ലോസ് ഏഞ്ചൽസിലെ കാട്ടുതീ ബാധിത പ്രദേശങ്ങൾ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സന്ദർശിച്ചു. പ്രഥമവനിത മെലാനിയയ്‌ക്കൊപ്പമായിരുന്നു ട്രംപിന്റെ സന്ദർശനം.
കാലിഫോർണിയ ഗവർണർ ഗാവിൻ ന്യൂസോമുമായും ട്രംപ് കൂടിക്കാഴ്ച നടത്തി. കാട്ടുതീ നിയന്ത്രണത്തിന്റെ പേരിൽ ഇരുവരും തമ്മിൽ മുൻപ് വലിയ വാഗ്‌വാദമുണ്ടായിരുന്നു. ട്രംപ് പരസ്യമായി ന്യൂസോമിനെ വിമർശിച്ചതും ന്യൂസോം മറുപടി നൽകിയതുമെല്ലാം വലിയ വാർത്തകളായിരുന്നു. മേഖലയിൽ സന്ദർശനം നടത്തിയ ട്രംപ് കാട്ടുതീ പൂർണമായും നിയന്ത്രണവിധേയമാക്കുമെന്നും വേണ്ട സഹായങ്ങൾ ഉടൻ ലഭ്യമാക്കുമെന്നും അറിയിച്ചു.കാലിഫോർണിയയിലെ ജലവിതരണവുമായി ബന്ധപ്പെട്ട എക്‌സിക്യൂട്ടീവ് ഉത്തരവിൽ ഒപ്പുവയ്ക്കമെന്നും ട്രംപ് പറഞ്ഞു. തുടർന്ന് ദുരന്തനിവാരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനായി മുൻ പ്രസിഡന്റ് ജിമ്മി കാർട്ടറുടെ കാലയളവിൽ നിലവിൽ വന്ന ഫെഡറൽ എമർജൻസി മാനേജ്മന്റ് ഏജൻസിയെ ട്രംപ് കണക്കറ്റ് വിമർശിക്കുകയും ചെയ്തു. കാട്ടുതീ നിയന്ത്രണങ്ങളിൽ ഉണ്ടായ പാളിച്ചകളായിരുന്നു വിമർശനത്തിന് കാരണം.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com