Sunday, January 19, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeAmericaഡാളസ് കേരള അസോസിയേഷൻ ക്രിസ്മസ് പുതുവത്സരാഘോഷവും ഭാരവാഹികളുടെ സത്യപ്രതിജ്ഞയും നടന്നു

ഡാളസ് കേരള അസോസിയേഷൻ ക്രിസ്മസ് പുതുവത്സരാഘോഷവും ഭാരവാഹികളുടെ സത്യപ്രതിജ്ഞയും നടന്നു

പി.പി ചെറിയാൻ

ഡാലസ് : ജനുവരി 6 ശനിയാഴ്ച കേരള അസോസിയേഷന്‍ ഓഫ് ഡാലസ് സംഘടിപ്പിച്ച ക്രിസ്മസ്–പുതുവത്സരാഘോഷങ്ങള്‍ വർണോജ്വലമായി. വൈകിട്ട് ആറിന് ഗാർലൻഡിലെ സെന്റ് തോമസ് ചർച്ച് ഓഡിറ്റോറിയത്തിലാണ് ആഘോഷ കലാപരിപാടികൾ അരങ്ങേറിയത്. സൂരജ് ആലപ്പാടൻ, അൽസ്റ്റാർ മാമ്പിള്ളി, ലിയ നെബു എന്നിവർ അമേരിക്കൻ ഇന്ത്യൻ ദേശീയ ഗാനങ്ങൾ ആലപിച്ചു .ഹരിദാസ് തങ്കപ്പൻ (പ്രസിഡന്റ്സ്വാഗത പ്രസംഗം നടത്തി. തുടർന്ന് നേറ്റിവിറ്റി ഷോ അവതരിപ്പിച്ചത് കരഘോഷങ്ങളോടെയാണ് സദസ്യർ സ്വീകരിച്ചത്.


ചടങ്ങിൽ മുഖ്യാഥിതിയായി പങ്കെടുത്ത ബഹു. മാർഗരറ്റ് ഒബ്രിയൻ (ജസ്റ്റിസ് ഓഫ് പീസ് ക്രിസ്മസ് & ന്യൂ ഇയർ സന്ദേശം നൽകി.ഇൻഫ്യൂസ്ഡ് സ്കൂൾ ഓഫ് ഡാൻസ് അവതരിപ്പിച്ച നൃത്തം അതിമനോഹരമായിരുന്നു.സ്പെല്ലിംഗ് ബീ, പ്രസംഗ മത്സര വിജയികൾക്കും ,കലാമത്സര വിജയികൾക്കുള്ള സമ്മാനവിതരണം ഷിജു എബ്രഹാം ,ഹരിദാസ് തങ്കപ്പൻ, മാർഗരറ്റ് ഒബ്രിയൻ എന്നിവർ നിർവഹിച്ചു

ആഘോഷ പരിപാടികൾക്ക് മദ്ധ്യേനടന്ന പ്രത്യേക ചടങ്ങിൽ കേരള അസോസിയേഷന്റെ അടുത്ത രണ്ടു വർഷത്തേക്ക് തിരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ് (പ്രദീപ് നാഗനൂലിൽ ,വൈസ് പ്രസിഡന്റ് അനശ്വർ മാമ്പിള്ളി,സെക്രട്ടറി മഞ്ജിത്ത് കൈനിക്കര,ജോയിന്റ് സെക്രട്ടറി ഫ്രാൻസിസ് അംബ്രോസ്,ട്രഷറർ ദീപക് നായർ,ജോയിന്റ് ട്രഷറർ നിഷ മാത്യൂസ്,സോഷ്യൽ സർവീസ് ഡയറക്ടർ ജെയ്സി രാജു,റീക്രീഷൻ ആൻഡ് പിക്നിക് ഡയറക്ടർ സാബു മാത്യു,ആർട്സ് ഡയറക്ടർ സുബി ഫിലിപ്പ്,സ്‌പോർട്‌സ് ഡയറക്ടർ സാബു മുക്കാലടിയിൽ ലൈബ്രറി ഡയറക്ടർ ബേബി കൊടുവത്ത്,മെമ്പർഷിപ്പ് ഡയറക്ടർ വിനോദ് ജോർജ്,വിദ്യാഭ്യാസ ഡയറക്ടർ ഡിംപിൾ ജോസഫ്),യൂത്ത് ഡയറക്ടർ റോബിൻ ബേബി ,പുബ്ലിക്കേഷൻ ഡയറക്ടർ ദീപു രവീന്ദ്രൻ എന്നിവർ ഉൾപ്പെടുന്ന പുതിയ ഭരണ സമതിയെ ശ്രീ. തോമസ് വടക്കേമുറിയിൽ (ഇലക്ഷൻ കമ്മീഷണർ) പ്രഖ്യാപിച്ചു

കേരള അസോസിയേഷന്റെ തിരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ് (പ്രദീപ് നാഗനൂലിൽ അടുത്ത രണ്ടു വർഷത്തേക്ക് സംഘടനയെ വിജയകരമായും, മലയാളി സമൂഹത്തിന്റെ നന്മയെ ലക്ഷ്യമാക്കി പ്രവർത്തനങ്ങൾ സംഘടിപ്പിക്കുവാൻ ജാതി മത വർഗ കക്ഷി ഭേദമെന്യേ എല്ലാവരുടെയും സഹകരണംഅഭ്യര്ഥിച്ചു. കൊറിയോഗ്രാഫർ പ്രെയ്സി മാത്യു, ഗ്രേസ് ഓഫ് ഡാൻസ് അബിഗയിൽ, ഹേസൽ, ജുവൽ, ജോഹാന, റോസ്ലിൻ, ഷാനിസ് എന്നിവരുടെ ഡാൻസിന് ശേഷം സെക്രട്ടറി അനശ്വർ മാമ്പിള്ളി നന്ദി പ്രകാശിപ്പിച്ചു. ജിജി പി സ്കറിയ & നിഷ മാത്യൂസ് എന്നിവർ പരിപാടികൾ നിയന്ത്രിച്ചു .അസ്സിസിയേഷൻ ഒരുക്കിയ ക്രിസ്മസ് & ന്യൂ ഇയർ ഡിന്നർ ആസ്വദിച്ചാണ് ചടങ്ങുകൾ പര്യവസാനിച്ചത്.

വിവിധ സംഘടനകളെ പ്രതിനിധീകരിച്ചു പി സി മാത്യു (ഡബ്ലിയു എം സി) , സിജു വി ജോർജ്(ഇന്ത്യ പ്രസ് ഓഫ് നോർത്ത് ടെക്സാസ്), ബോബൻ കൊടുവത്തു, പീറ്റർ നെറ്റോ, ചെറിയാൻ ചൂരനാട്‌ , ജോർജ് ജോസഫ് വിലങ്ങോലിൽ ,റോയ് കൊടുവത്, രാജൻ ഐസക്, , ജോസ് ഓച്ചാലിൽ, സി വി ജോർജ് (കേരളം ലിറ്റററി സൊസൈറ്റി ഡാളസ്) തുടെങ്ങി നിരവധി പേർ ചടങ്ങിൽ പങ്കെടുത്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com