Friday, November 15, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsന്യൂജഴ്‌സി ഇന്ത്യ കമ്മീഷനിൽ ഇടം പിടിച്ച് മലയാളികൾ

ന്യൂജഴ്‌സി ഇന്ത്യ കമ്മീഷനിൽ ഇടം പിടിച്ച് മലയാളികൾ

ന്യൂജഴ്‌സി : ഗവർണർ ഫിൽ മർഫി സ്ഥാപിച്ച ന്യൂജഴ്‌സി ഇന്ത്യ കമ്മീഷനിൽ ഇടം പിടിച്ച് അഞ്ച് മലയാളികൾ. ഡോ.കൃഷ്ണ കിഷോർ (ഏഷ്യാനെറ്റ് ന്യൂസ് യുഎസ്എ ഹെഡ്), വിദ്യ കിഷോർ, വെസ്‌ലി മാത്യൂസ്, അസംബ്ലിമാൻ സ്റ്റെർലി സ്റ്റാൻലി, രാജി തോമസ്, സെനറ്റർ വിൻ ഗോപാൽ എന്നീ മലയാളികളാണ് 30 അംഗ കമ്മിഷനിൽ ഇടം പിടിച്ചത്. 

ഇന്ത്യയും ന്യൂജഴ്‌സിയും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള പരിശ്രമം ശക്തമായി തുടരും. ഇന്ത്യൻ കുടിയേറ്റ ജനതയുടെ സംഭാവനകൾ  ന്യൂജഴ്‌സിക്ക് അഭിമാനമാണ്. ഒന്നിച്ച് വളരുന്നതിനും പുതുസാധ്യത തേടുന്നതിനും കമ്മിഷനിലെ ഒന്നിച്ചുള്ള പ്രവർത്തനം സഹായിക്കും.

കോർപ്പറേറ്റ്  മാധ്യമ മേഖലകളിലെ മികവ് പരിഗണിച്ചാണ് കൃഷ്ണ കിഷോറിനെ കമ്മീഷനിലേക്ക് തിരഞ്ഞെടുത്തത്. ഡിലോയ്റ്റ്, പിഡബ്ലുസി തുടങ്ങിയ ആഗോള കമ്പനികളിലെ നേതൃത്വം മികവും കൃഷ്ണ കിഷോറിനെ പരിഗണിക്കുന്നതിന് സഹായിച്ചു. വിദ്യ കിഷോർ ജോൺസൻ ആൻഡ് ജോൺസൻ കമ്പനിയുടെ ഗ്ലോബൽ സര്‍വീസസ് വിഭാഗത്തിന്‍റെ എച്ച്ആര്‍ മേധാവിയാണ്. രാഗി തോമസ് സ്പ്രിങ്ക്ലർ സിഇഒയും, ജെയ്‌മി ജേക്കബ് മുൻ യുഎസ് എംബസി ഉദ്യോഗസ്ഥയും വിൻ ഗോപാൽ ന്യൂ ജേഴ്‌സി ജനപ്രതിനിധിയുമാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments