വാഷിങ്ടൺ: ഇസ്രായേലിലേക്ക് ബോംബുകൾ അയക്കുന്നത് പുനരാരംഭിക്കാനൊരുങ്ങി അമേരിക്ക. 500 പൗണ്ട് ബോംബുകളാണ് ഇസ്രായേലിലേക്ക് യു.എസ് കയറ്റുമതി ചെയ്യുക. നേരത്തെ 2,000 പൗണ്ട് ബോംബുകളുടെ കയറ്റുമതി തടഞ്ഞ നടപടി പിൻവലിക്കില്ല. ശക്തിയേറിയ 2000 പൗണ്ട് ബോംബുകൾ കയറ്റുമതി ചെയ്താൽ അത് റഫയിൽ ഉൾപ്പടെ ഇസ്രായേൽ പ്രയോഗിക്കുമെന്ന് ആശങ്കയുണ്ടെന്ന് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. ശക്തിയേറിയ വിഭാഗമാണ് 2000 പൗണ്ട് ബോംബുകൾ.
ജനം അഭയം പ്രാപിക്കുന്ന റഫയിൽ ഇസ്രായേൽ ഒരു വലിയ ഗ്രൗണ്ട് ഓപ്പറേഷൻ നടത്തേണ്ടതില്ലെന്നതാണ് യുഎസ് നിലപാടെന്ന് വിശദീകരിച്ചതിന് പിന്നാലൊണ് മെയ് മാസത്തിൽ യു.എസ് ആയുധ കയറ്റുമതി നിർത്തിയത്.”