Friday, January 24, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsവിഖ്യാത മെക്സിക്കൻ ഗുസ്തി താരം റേ മിസ്റ്റീരിയോ സീനിയർ അന്തരിച്ചു

വിഖ്യാത മെക്സിക്കൻ ഗുസ്തി താരം റേ മിസ്റ്റീരിയോ സീനിയർ അന്തരിച്ചു

WWE സൂപ്പർസ്റ്റാർ റേ മിസ്റ്റീരിയോ ജൂനിയറിൻ്റെ അമ്മാവൻ പ്രശസ്ത മെക്സിക്കൻ ഗുസ്തി താരം റേ മിസ്റ്റീരിയോ സീനിയർ അന്തരിച്ചു. മിഗ്വൽ ഏഞ്ചൽ ലോപ്പസ് ഡയസ് എന്നാണ് ഇദ്ദേഹത്തിന്റെ യഥാർത്ഥ പേര് . മിസ്റ്റീരിയോ സീനിയറിന്റെ കുടുംബമാണ് മരണ വാർത്ത സ്ഥിരീകരിച്ചത്. മെക്‌സിക്കോയിലെ ലൂച്ച ലിബ്രെ രംഗത്ത് പ്രശസ്തി നേടി, വേൾഡ് റെസ്‌ലിംഗ് അസോസിയേഷൻ, ലൂച്ച ലിബ്രെ എഎഎ വേൾഡ് വൈഡ് തുടങ്ങിയ പ്രമുഖ സംഘടനകളുടെ ചാമ്പ്യൻഷിപ്പ് കിരീടങ്ങൾ റേ മിസ്റ്റീരിയോ സീനിയർ നേടിയിട്ടുണ്ട്.

1976-ലാണ് റേ മിസ്റ്റീരിയോ ഗുസ്തി കരിയര്‍ ആരംഭിക്കുന്നത്. വളരെപ്പെട്ടെന്നുതന്നെ ഈ മേഖലയിലെ പ്രമുഖ വ്യക്തിത്വമായി മാറിയിരുന്നു. 1990-ലെ വേൾഡ് ചാമ്പ്യൻഷിപ്പ് റെസ്‌ലിങ്ങിൻ്റെ സ്റ്റാർകേഡ് പോലുള്ള ഇവൻ്റുകളിൽ ഉൾപ്പെടെ അന്താരാഷ്ട്ര തലത്തിലും അദ്ദേഹം തൻ്റെ കഴിവുകൾ പ്രദർശിപ്പിച്ചു. 2009-ല്‍ ഔദ്യോഗികമായി വിരമിച്ചെങ്കിലും കായികരംഗത്തോടുള്ള സ്‌നേഹം കാരണം 2023-ലും ഇടിക്കൂട്ടില്‍ മത്സരിച്ചിരുന്നു റേ. വിടപറയും മുന്നേ ലോകമെമ്പാടും നിരവധി ആരാധകരെ സൃഷ്ടിച്ചെടുക്കാൻ റേ മിസ്റ്റീരിയോ സീനിയറിന് സാധിച്ചു.

“റേ മിസ്റ്റീരിയോ സീനിയർ എന്നറിയപ്പെടുന്ന മിഗ്വൽ ഏഞ്ചൽ ലോപ്പസ് ഡയസിൻ്റെ നിർണ്ണായകമായ മരണത്തിൽ ഞങ്ങൾ ഖേദിക്കുന്നു. അദ്ദേഹത്തിൻ്റെ പ്രിയപ്പെട്ടവർക്ക് ഞങ്ങൾ അനുശോചനം അറിയിക്കുകയും അദ്ദേഹത്തിൻ്റെ നിത്യവിശ്രമത്തിനായി ഞങ്ങളുടെ പ്രാർത്ഥനകൾ ഉയർത്തുകയും ചെയ്യുന്നു” എന്നാണ് മിസ്റ്റീരിയോ സീനിയറിന്റെ മരണത്തില്‍ അനുശോചനമറിയിച്ച് മെക്‌സിക്കന്‍ റെസ്ലിങ് സംഘടനയായ ലൂച്ച ലിബ്ര എ.എ.എ. എക്‌സില്‍ കുറിച്ചത്.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com