Thursday, December 26, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeAmericaഷിക്കാഗോ മേയറിന്റെ പരാജയം ഡമോക്രാറ്റിക് പാർട്ടിക്കുള്ള മുന്നറിയിപ്പെന്നു ന്യൂയോർക്ക് മേയർ

ഷിക്കാഗോ മേയറിന്റെ പരാജയം ഡമോക്രാറ്റിക് പാർട്ടിക്കുള്ള മുന്നറിയിപ്പെന്നു ന്യൂയോർക്ക് മേയർ

പി.പി.ചെറിയാൻ

ന്യൂയോർക്ക് : വൻ ഭൂരിപക്ഷത്തോടെ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ അധികാരത്തിലെത്തിയ ഷിക്കാഗോ മേയറും ഡമോക്രാറ്റുമായ ലോറി ലൈറ്റ് ഫുട്ടിന്റെ കഴിഞ്ഞ ആഴ്ച നടന്ന തിരഞ്ഞെടുപ്പിലെ ദയനീയ പരാജയം ഡമോക്രാറ്റിക് പാർട്ടിക്കും രാജ്യത്തിനുമുള്ള മുന്നറിയിപ്പാണെന്നു ന്യൂയോർക്ക് മേയർ എറിക് ആഡംസ് പറഞ്ഞു. 

ഞായറാഴ്ച മാധ്യമങ്ങളെ അഭിസംബോധന ചെയ്യുകയായിരുന്നു ന്യൂയോർക്ക് മേയർ. ലൈറ്റ് ഫുട്ടിന്റെ പരാജയം രാജ്യത്തെ ഡമോക്രാറ്റിക് മേയർമാർക്കുള്ള മുന്നറിയിപ്പാണെന്നു നേരത്തെ പറഞ്ഞതു പിൻവലിച്ചാണ് പുതിയ പ്രസ്താവനയുമായി ന്യൂയോർക്ക് മേയർ രംഗത്തെത്തിയത്.

പൊലീസിനോടും കുറ്റകൃത്യങ്ങളോടുമുള്ള ഡമോക്രാറ്റിക് മേയർമാരുടെ നിഷേധാത്മക സമീപനത്തോടു വോട്ടർമാർക്കുള്ള പ്രതികരണമാണ് ലൈറ്റ് ഫുട്ടിന്റെ പരാജയത്തിലൂടെ വെളിവാക്കുന്നതെന്നും എറിക് കൂട്ടിച്ചേർത്തു.

2020 മുതൽ തുടർച്ചയായി അക്രമണങ്ങളും വെടിവെപ്പുകളും കൊലപാതകങ്ങളും കുറഞ്ഞിട്ടുണ്ടെങ്കിലും മോഷണം, കാർ തട്ടിയെടുക്കൽ, കവർച്ചകൾ എന്നിവ ഉൾപ്പെടുന്ന കുറ്റകൃത്യങ്ങൾ വർധിച്ചു വരുന്നതായാണ് 2022 ലെ ചിക്കാഗൊ പോലീസ് ഡിപ്പാർട്ട്മെന്റിന്റെ വർഷാവസാന റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നത്.

കുറ്റകൃത്യങ്ങൾ നിയന്ത്രിക്കുന്നതിൽ ഡമോക്രാറ്റിക് മേയർമാർ പരാജയപ്പെടുന്നതു റിപ്പബ്ലിക്കൻ പാർട്ടിയിലേക്ക് വോട്ടർമാരെ ആകർഷിക്കുന്നുവെന്നും മേയർ ചൂണ്ടിക്കാട്ടി.അമേരിക്കയിലെ പ്രധാന നഗരങ്ങളിൽ ഡമോക്രാറ്റിക് പാർട്ടി മേയർമാർ പരാജയപ്പെടുന്നത് കുറ്റകൃത്യങ്ങളെ നിയന്ത്രിക്കുവാൻ കഴിയാത്തതാണു കാരണമെങ്കിൽ അമേരിക്ക ഒട്ടാകെ കുറ്റകൃത്യങ്ങൾ വർധിക്കുന്നതു നിയന്ത്രിക്കാൻ കഴിഞ്ഞില്ലെങ്കിൽ അതിന്റെ തിരിച്ചടി ഡമോക്രാറ്റിക് പാർട്ടിക്കായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments