Wednesday, December 25, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsഒബാമയുടെ ഹവായിലെ കടൽത്തീര വസതിയിലേക്ക് കാമുകിയുമായി വാരാന്ത്യ ആഘോഷത്തിനെത്തിയ സീക്രട്ട് സർവ്വീസ് ഏജന്റിനെതിരെ നടപടി

ഒബാമയുടെ ഹവായിലെ കടൽത്തീര വസതിയിലേക്ക് കാമുകിയുമായി വാരാന്ത്യ ആഘോഷത്തിനെത്തിയ സീക്രട്ട് സർവ്വീസ് ഏജന്റിനെതിരെ നടപടി

ഹവായി: കാമുകിയുമായി ബരാക് ഒബാമയുടെ ഹവായിലെ കടൽത്തീര വസതിയിലേക്ക് വാരാന്ത്യ ആഘോഷത്തിനെത്തിയ സീക്രട്ട് സർവ്വീസ് ഏജന്റിനെതിരെ നടപടി. മുൻ അമേരിക്കൻ പ്രസിഡന്റ് ബരാക് ഒബാമയുടേയും കുടുംബത്തിന്റെയും സുരക്ഷാ ചുമതലയുള്ള ഉദ്യോഗസ്ഥനെതിരെയാണ് നടപടി. അധികാര ദുർവിനിയോഗത്തിനും ദേശ സുരക്ഷ ലംഘിച്ചതിനുമാണ് സീക്രട്ട് സർവ്വീസ് ഏജന്റിനെ പുറത്താക്കിയത്. 2022ലായിരുന്നു സുരക്ഷാ ഉദ്യോഗസ്ഥൻ കാമുകിയുമായി കടത്തീരത്തിന് അഭിമുഖമായുള്ള ഹവായിലെ വസതിയിലായിരുന്നു സുരക്ഷാ ഉദ്യോഗസ്ഥന്റെ അനധികൃത വാരാന്ത്യ ആഘോഷം. ബരാക് ഒബാമയും കുടുംബവും ഇവിടെ ഇല്ലാതിരുന്ന സമയത്തായിരുന്നു ഈ അതിക്രമിച്ച് കടക്കൽ. 

പിന്നീട് സീക്രട്ട് ഏജന്റുമായി പിരിഞ്ഞ കാമുകിയുടെ ഓർമ്മക്കുറിപ്പ് പുറത്ത് വന്നതോടെയാണ് സംഭവം പുറത്ത് വരുന്നത്. അണ്ടർകവർ ഹാർട്ട് ബ്രേക്ക് എ മെമ്മോയർ ഓഫ് ട്രസ്റ്റ് ആൻഡ് ട്രോമ എന്ന പേരിൽ പുറത്തിറങ്ങിയ ഓർമ്മക്കുറിപ്പ് സുരക്ഷാ വീഴ്ചയേക്കുറിച്ചുള്ള വിശദമായ വിവരങ്ങൾ പങ്കുവച്ചിരുന്നു. ഒക്ടോബർ 28നാണ് കൊറിയേ ദ്വനീയേൻ പുറത്ത് വിട്ടത്. ദേൽ എന്ന വിളിപ്പേരിലാണ് സീക്രട്ട് ഏജന്റിനെ യുവതി കുറിപ്പിൽ അഭിസംബോധന ചെയ്യുന്നത്. മിഷേൽ ഒബാമയുടെ ശുചിമുറിയിൽ അടക്കം വച്ച് സീക്രട്ട് ഏജന്റുമായി ശാരീരിക ബന്ധം പുലർത്തിയെന്നും ഓർമ്മക്കുറിപ്പ് വിശദമാക്കിയിരുന്നു. ആരും അറിയില്ലെന്നും അറിഞ്ഞാൽ തന്നെ തനിക്കായിരിക്കും നടപടി നേരിടേണ്ടി വരികയെന്ന ബോധ്യത്തിലായിരുന്നു സീക്രട്ട് ഏജന്റിന്റെ ആഘോഷമെന്നും പുസ്തക രൂപത്തിലാക്കിയ യുവതിയുടെ ഓർമ്മക്കുറിപ്പ് വിശദമാക്കുന്നു. 

സീക്രട്ട് ഏജന്റിനെ സർവ്വീസിൽ നിന്ന് പുറത്താക്കിയതായാണ് യുസ് സീക്രട്ട് സർവ്വീസ് ചീഫ് ഓഫ് കമ്യൂണിക്കേഷൻസ്  ആന്തണി ഗുഗ്ലിയൽമി വാർത്താ മാധ്യമങ്ങളോട് വിശദമാക്കി. 2022 നവംബർ 6നാണ്  സുരക്ഷാ വീഴ്ചയുണ്ടായതെന്നും  ആന്തണി ഗുഗ്ലിയൽമി വിശദമാക്കി. വിവാദമായ നടപടിയിൽ ഏർപ്പെട്ട സീക്രട്ട് ഏജന്റിന് ഇവിടേക്ക് കയറാനുള്ള അനുമതികൾ ഇല്ലെന്നിരിക്കെയായിരുന്നു കാമുകിയ്ക്കൊപ്പമുള്ള സാഹസിക ഡേറ്റിംഗ്. വിവരം അറിഞ്ഞതിന് പിന്നാലെ തന്നെ വിവാദ സീക്രട്ട് ഏജന്റിനെ സസ്പെൻഡ് ചെയ്തതായും അന്വേഷണം പൂർത്തിയായ മുറയ്ക്ക് സർവ്വീസിൽ നിന്ന് പുറത്താക്കിയെന്ന് സുരക്ഷാ വൃത്തങ്ങൾ വിശദമാക്കുന്നത്. 

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments