വാഷിങ്ടണ്‍: ഹമാസിനെതിരായ യുദ്ധത്തിൽ ഇസ്രയേലിന്റെ ചില നടപടികള്‍ അവര്‍ക്ക് തന്നെ തിരിച്ചടിയാകുമെന്ന് അമേരിക്കയുടെ മുന്‍ പ്രസിഡന്‍റ് ബറാക് ഒബാമ. ഗാസയിലെ ജനങ്ങള്‍ക്ക് ഭക്ഷണവും വെള്ളവും നിഷേധിക്കുന്നതിനെതിരെയാണ് പ്രതികരണം. തലമുറകളോളം പലസ്തീന് ഇസ്രയേലിനോട് വിരോധത്തിന് കാരണമാകും. കൂടാതെ ഇസ്രയേലിനുള്ള അന്താരാഷ്ട്ര പിന്തുണ ഇത്തരം നടപടികളിലൂടെ ദുര്‍ബലമാകുമെന്നും ഒബാമ മുന്നറിയിപ്പ് നല്‍കി.
ഇസ്രയേല്‍ – ഹമാസ് യുദ്ധം തുടരുന്നതിനിടെയാണ് വിദേശനയം സംബന്ധിച്ച പ്രതികരണം ഒബാമ നടത്തിയത് എന്നതാണ് പ്രസക്തമായ കാര്യം. മനുഷ്യ ജീവനുകളെ അവഗണിക്കുന്ന ഇസ്രയേലിന്‍റെ യുദ്ധതന്ത്രം അവര്‍ക്കു തന്നെ തിരിച്ചടിയാകും എന്നാണ് ഒബാമയുടെ മുന്നറിയിപ്പ്.