ഹൂസ്റ്റൺ: പ്രമുഖ മാധ്യമ പ്രവർത്തകനും ഇന്ത്യപ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക ( ഐ.പി.സി.എൻ.എ) ഹൂസ്റ്റൺ ചാപ്റ്റർ ട്രഷററും മലയാളി അസോസിയേഷൻ ഓഫ് ഗ്രേയ്റ്റർ ഹൂസ്റ്റെന്റെ(മാഗ്) മുൻ പി.ആർ.ഒയും, ഫോമാ സതേൺ റീജിയൻ കോൺസുലർ അഫയർസ് ചെയറുമായ അജു ജോൺ വാരിക്കാടിന്റെ പിതാവ് തിരുവല്ല വാരിക്കാട് കല്ലൂർമഠം പുതുപ്പറമ്പിൽ ജോൺ പി. ഏബ്രഹാം (തമ്പാൻ -76) ഹൂസ്റ്റണിൽ അന്തരിച്ചു. ഭാര്യ: ഇടനാട് തയ്യിൽ അന്നമ്മ (എൽസി). പരേതൻ ഹൂസ്റ്റൺ ഇമ്മാനുവേൽ മാർത്തോമാ ഇടവാംഗമാണ്. മക്കൾ: അജു വാരിക്കാട് (ഹൂസ്റ്റൺ) അഞ്ജു (ഡിട്രോയിറ്റ്). മരുമക്കൾ: ജോപ്പി (ഹൂസ്റ്റൺ) ജയ്‌മോൻ (ഡിട്രോയിറ്റ്). കൊച്ചുമക്കൾ: ഇമ്മാനുവേൽ, ഐസക്. സംസ്‌കാരം പിന്നീട്. ഐ.പി.സി.എൻ.എ പ്രവർത്തർ അജുവിന്റെ ഭവനത്തിൽ എത്തി അനുശോചനം അറിയിച്ചു. ഹൂസ്റ്റൺ ചാപ്റ്റർ പ്രസിഡന്റ് സൈമൺ വളാച്ചേരിൽ, നാഷണൽ അഡൈ്വസറി ബോർഡ് മെമ്പർ മാത്യൂ വർഗീസ് ( ഫ്‌ളോറിഡ), നാഷണൽ വൈസ് പ്രസിഡന്റ് അനിൽ ആറന്മുള എന്നിവർ അനുശോചന സന്ദേശം അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് അജു വാരിക്കാട് – 832 846 0763.
അജു ജോൺ വാരിക്കാടിന്റെ പിതാവ് ജോൺ പി.ഏബ്രഹാം ഹൂസ്റ്റണിൽ അന്തരിച്ചു
RELATED ARTICLES



