ന്യൂഡൽഹി: ഓവർസീസ് സിറ്റിസൺസ് ഓഫ് ഇന്ത്യ (OCI) കാർഡ് ഉടമകൾക്കുള്ള മാനദണ്ഡങ്ങൾ കർശനമാക്കി ഇന്ത്യ. പുതിയ നിയമപ്രകാരം, OCI കാർഡുടമ വിദേശത്താണെങ്കിലും ഗുരുതരമായ കുറ്റകൃത്യങ്ങളിൽപ്പെടുകയോ ദീർഘകാല തടവുശിക്ഷ ലഭിക്കുകയോ ചെയ്താൽ, അവരുടെ രജിസ്ട്രേഷൻ റദ്ദാക്കപ്പെടുമെന്ന് ആഭ്യന്തര മന്ത്രാലയം (MHA) അറിയിച്ചു.
ഇന്ത്യൻ വംശജരായ വിദേശ പൗരന്മാർക്ക് രണ്ട് വർഷം അല്ലെങ്കിൽ അതിൽ കൂടുതലോ തടവുശിക്ഷ ലഭിച്ചാലോ, ഏഴ് വർഷമോ അതിൽ കൂടുതലോ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യത്തിന് കുറ്റപത്രം സമർപ്പിക്കപ്പെടുകയോ ചെയ്താൽ, OCI നഷ്ടപ്പെടും. OCI കാർഡ് ലൈഫ് ടൈം വിസയാണ്. കൂടാതെ ചില സാമ്പത്തിക, വിദ്യാഭ്യാസ അവകാശങ്ങൾ എന്നിവയും അത് നൽകുന്നു



