Saturday, September 7, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsഒഐസിസി യുഎസ്എ ഫ്ലോറിഡ ചാപ്റ്ററും ഈസ്റ്റേൺ റീജിയനും പ്രഖ്യാപിച്ചു: ജോർജ്ജി വർഗീസ് ചാപ്റ്റർ പ്രസിഡൻ്റ്, സാജൻ...

ഒഐസിസി യുഎസ്എ ഫ്ലോറിഡ ചാപ്റ്ററും ഈസ്റ്റേൺ റീജിയനും പ്രഖ്യാപിച്ചു: ജോർജ്ജി വർഗീസ് ചാപ്റ്റർ പ്രസിഡൻ്റ്, സാജൻ കുര്യൻ റീജിയനൽ പ്രസിഡൻ്റ്

തിരുവനന്തപുരം: ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസിന്റെ (ഒഐസിസി യുഎസ്‍എ) പുതിയ ചാപ്റ്ററായി ഫ്ലോറിഡ ചാപ്റ്ററിനെയും നാലാമത്തെ റീജിയനായി ഈസ്റ്റേൺ റീജിയനെയും പ്രഖ്യാപിച്ചു. കെപിസിസി പ്രസിഡൻ്റ് കെ.സുധാകരന്റെ അംഗീകാരത്തോടെ ഒഐസിസി/ഇൻകാസ് ഗ്ലോബൽ ചെയർമാൻ കുമ്പളത്ത് ശങ്കരപിള്ളയാണ് പ്രഖ്യാപനം നടത്തിയത്.

കെപിസിസിയുടെ പൂർണനിയന്ത്രണത്തിൽ 40ൽപരം രാജ്യങ്ങളിലായി
സജീവമായി പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന ഒഐസിസിയുടെ യുഎസ്എ റീജിയൻ നടത്തുന്ന പ്രവർത്തനങ്ങൾ ശ്ലാഘനീയമാണെന്നും ഫ്ലോറിഡ ചാപ്റ്ററിന്റെയും ഈസ്റ്റേൺ റീജിയന്റെയും രൂപീകരണം ഇന്ത്യൻ നാഷണൽ കോൺഗ്രസിനെ ശക്തിപ്പെടുത്തുമെന്നും പുതിയ ഭാരവാഹികളെ അഭിനന്ദിച്ചു കൊണ്ട് ഗ്ലോബൽ ചെയർമാൻ പറഞ്ഞു. കൂടുതൽ ഭാരവാഹികളെ ഉൾപ്പെടുത്തി ചാപ്റ്ററും റീജിയനും ഉടനെ വിപുലപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.

ഫ്ലോറിഡ ചാപ്റ്ററിൻെറയും ഈസ്റ്റേൺ റീജിയന്റെയും രൂപീകരണത്തിനു നേതൃത്വം നൽകിയ നാഷണൽ വൈസ് പ്രസിഡന്റ് ഡോ. മാമ്മൻ സി ജേക്കബിനെ അഭിനന്ദിച്ചു.

ഒഐസിസി യുഎസ്എയുടെ പ്രവർത്തനങ്ങൾ വളരെ വേഗത്തിലാണ് അമേരിക്കയിൽ പുരോഗമിക്കുന്നതെന്നും ഗ്ലോബൽ ഒഐസിസിക്കും ഇന്ത്യൻ നാഷണൽ കോൺഗ്രസ് പ്രസ്ഥാനത്തിനും അഭിമാനം പകരുന്ന പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകുന്ന ഒഐസിസി യുഎസ്എ ചെയർമാൻ ജെയിംസ് കൂടൽ, പ്രസിഡൻ്റ് ബേബി മണക്കുന്നേൽ, ജനറൽ സെക്രട്ടറി ജീമോൻ റാന്നി, ട്രഷറർ സന്തോഷ് എബ്രഹാം തുടങ്ങിയവരടങ്ങിയ കരുത്തുറ്റ നേതൃനിരയെ കുമ്പളത്തു ശങ്കരപ്പിള്ള പ്രത്യേകം അഭിനന്ദിച്ചു.

ഭാരവാഹികൾ :

പ്രസിഡൻറ്: ജോർജി വർഗീസ്
സെക്രട്ടറി: ജോർജ് മാലിയിൽ
ചെയർപേഴ്സൺ: ശ്രീമതി ബിനു ചിലമ്പത്ത്
ട്രഷറർ: മാത്തുക്കുട്ടി തുമ്പമൺ
വൈസ് പ്രസിഡൻറ്: എബി ആനന്ദ്
വൈസ് പ്രസിഡന്റ്: ബിഷിൻ ജോസഫ്,
ജോയിന്റ്  സെക്രട്ടറി: ജെയിൻ വാത്തിയേലിൽ
ജോയിൻ ട്രഷറർ: മനോജ് ജോർജ്
എക്സിക്യൂട്ടീവ് കമ്മിറ്റി മെമ്പേഴ്സ്: സജി സക്കറിയാസ്, ബാബു കല്ലിടുക്കിൽ, അസീസി നടയിൽ, ലൂക്കോസ് പൈനുംകൽ, ഷീല ജോസ്, ഷിബു ജോസഫ്, ബിനു പാപ്പച്ചൻ 

ഈസ്റ്റേൺ റീജിയണൽ ഭാരവാഹികൾ 

റീജിയണൽ പ്രസിഡൻറ് : സാജൻ കുര്യൻ
റീജിയണൽ ചെയർമാൻ: ജോയി കുറ്റ്യാനി

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments