Friday, January 10, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeAmericaഒഐസിസി യുഎസ്എ ഹൂസ്റ്റണില്‍ ഉമ്മന്‍ ചാണ്ടി അനുസ്മരണവും മൗനജാഥയും സംഘടിപ്പിച്ചു

ഒഐസിസി യുഎസ്എ ഹൂസ്റ്റണില്‍ ഉമ്മന്‍ ചാണ്ടി അനുസ്മരണവും മൗനജാഥയും സംഘടിപ്പിച്ചു

പി.പി.ചെറിയാന്‍

ഹൂസ്റ്റണ്‍: കേരളത്തിന്റെ മുന്‍ മുഖ്യമന്ത്രിയും ജനനായകനുമായിരുന്ന ഉമ്മന്‍ ചാണ്ടിയുടെ നിര്യാണത്തില്‍ ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ് യുഎസ്എയുടെ (ഒഐസിസി യുഎസ്എ) നേതൃത്വത്തില്‍ സംഘടിപ്പിച്ച ഹൂസ്റ്റണ്‍ പൗരാവലിയുടെ അനുസ്മരണ സമ്മേളനം ശ്രദ്ധേയമായി. സ്റ്റാഫോര്‍ഡിലുള്ള അപ്ന ബസാര്‍ ഹാളില്‍ വച്ച് നടന്ന സമ്മേളനം ഹൂസ്റ്റണിലെ സാമൂഹ്യ സാംസ്‌കാരിക സാമൂദായിക രംഗത്തെ പ്രമുഖരുടെ സാന്നിധ്യം കൊണ്ട് ധന്യമായി.

അന്തരിച്ച നേതാവിനോടുള്ള ആദര സൂചകമായി നടത്തിയ മൗന ജാഥയില്‍ നിരവധി ആളുകള്‍ പങ്കെടുത്തു. തുടര്‍ന്ന് ഉമ്മന്‍ ചാണ്ടിയുടെ ചിത്രത്തിനു മുന്നില്‍ പുഷ്പസമര്‍പ്പണവും നടന്നു. മൗന പ്രാത്ഥനയ്ക്കു ശേഷം ആരംഭിച്ച അനുസ്മരണ ചടങ്ങില്‍ ഒഐസിസി ഹൂസ്റ്റണ്‍ ചാപ്റ്റര്‍ പ്രസിഡണ്ട് വാവച്ചന്‍ മത്തായി സ്വാഗതം ആശംസിച്ചു.

നാഷണല്‍ പ്രസിഡണ്ട് ബേബി മണക്കുന്നേല്‍ അധ്യക്ഷത വഹിച്ചു. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിനും കേരള ജനതയ്ക്കും നികത്താനാവാത്ത വലിയ വിടവാണ് ഉമ്മന് ചാണ്ടിയുടെ വിയോഗം മൂലം ഉണ്ടായിരിക്കുന്നതെന്ന് പ്രസിഡണ്ട് പറഞ്ഞു.

സതേണ്‍ റീജിണല്‍ ജനറല്‍ സെക്രട്ടറി ജോമോന്‍ ഇടയാടി അനുശോചന പ്രമേയം അവതരിപ്പിച്ചു. ജാതി മത വര്‍ഗ രാഷ്ട്രീയ ഭേദമെന്യേ എല്ലാ ജനങ്ങളേയും കാരുണ്യ പൂര്‍വം ചേര്‍ത്ത് പിടിച്ച ജന നായകന്‍, കേരള ജനതയുടെ സ്വന്തം ഉമ്മന്‍ ചാണ്ടിയുടെ അകാല വേര്‍പാടില്‍ കെപിസിസിയുടെ പോഷക സംഘടനയായ ഒഐസിസി യുഎസ്എ യുടെ നേതൃത്വത്തില്‍ ഹൂസ്റ്റണിലേ പൗരാവലിയോടൊത്തു ചേര്‍ന്ന് നടത്തുന്ന അനുസ്മരണ സമ്മേളനം അഗാധമായ ദുഖവും അനുശോചനവും രേഖപെടുത്തുന്നുവെന്ന് പ്രമേയത്തില്‍ ചൂണ്ടിക്കാട്ടി.

തുടര്‍ന്ന് വിവിധ നേതാക്കള്‍ അനുശോചനം അറിയിച്ചു സംസാരിച്ചു. ഡിസ്ട്രിക്ട് ജഡ്ജ് സുരേന്ദ്രന്‍ കെ. പട്ടേല്‍, മിസ്സോറി സിറ്റി മേയര്‍ കെന്‍ മാത്യു, വൈദീക ശ്രേഷ്ഠരായ റവ. എ.വി.തോമസ്, റവ.കെ.ബി.കുരുവിള, റവ.ഫാ. ഐസക് ബി.പ്രകാശ്, ശശിധരന്‍ നായര്‍ (ഫോമാ സ്ഥാപക പ്രസിഡണ്ട്) ജോജി ജോസഫ് ( മാഗ് പ്രസിഡണ്ട്) പൊന്നു പിള്ള (ഒഐസിസി റീജിണല്‍ വൈസ് പ്രസിഡന്റ് ) ഷീല ചെറു (ഒഐസിസി റീജിയണല്‍ വനിതാ വിഭാഗം ചെയര്‍) ബ്രൂസ് കൊളമ്പേല്‍ (ജനറല്‍ സെക്രട്ടറി, സൗത്ത് ഇന്ത്യന്‍ യുഎസ് ചേംബര്‍ ഓഫ് കോമേഴ്സ്) സണ്ണി കാരിക്കല്‍ ( കേരളാ പ്രവാസി കോണ്‍ഗ്രസ്) സന്തോഷ് ഐപ്പ് (പ്രസിഡണ്ട്, ഫ്രണ്ട്‌സ് ഓഫ് പെയര്‍ലാന്‍ഡ് മലയാളി കമ്മ്യൂണിറ്റി, ഫൊക്കാന ആര്‍വിപി) തോമസ് ചെറുകര (ക്‌നാനായ കത്തോലിക്ക സൊസൈറ്റി) ജോര്‍ജ് തെക്കേമല (പ്രസിഡണ്ട്, ഇന്ത്യ പ്രസ്സ് ക്ലബ്ബ് ഓഫ് നോര്‍ത്ത് അമേരിക്ക ഹൂസ്റ്റണ്‍ ചാപ്റ്റര്‍) ഒഐസിസി റീജിയനല്‍ സെക്രട്ടറി ബിബി പാറയില്‍, ആന്‍ഡ്രൂസ് ജേക്കബ് (ഡബ്ല്യൂഎംസി) ജോജി ജേക്കബ് (കോട്ടയം ക്ലബ്, ഒഐസിസി റീജിയണല്‍ വൈസ് പ്രസിഡണ്ട് ഒഐസിസി ചാപ്റ്റര്‍ നേതാക്കളായ മൈസൂര്‍ തമ്പി, എബ്രഹാം തോമസ് (അച്ചന്‍കുഞ്ഞു) ജോര്‍ജ് കൊച്ചുമ്മന്‍, ഡാനിയേല്‍ ചാക്കോ, ബിജു ചാലയ്ക്കല്‍, ബാബു ചാക്കോഹൂസ്റ്റണിലെ സാമൂഹ്യ സാംസ്‌കാരിക രംഗത്തെ നിറസാന്നിധ്യങ്ങളായ എബ്രഹാം ഈപ്പന്‍, ഡാന്‍ മാത്യൂസ്, വര്‍ഗീസ് കുഴല്‍നാടന്‍, പീറ്റര്‍ ചാഴിക്കാട്ട്, ടോം വിരിപ്പന്‍, ജോസ് പുന്നൂസ്, ജെയിംസ് വെട്ടിക്കനാല്‍, സുരേഷ് രാമകൃഷ്ണന്‍, രാജീവ് റോള്‍ഡന്‍, അലക്‌സാണ്ടര്‍ ജേക്കബ്, മാത്യൂസ് ഇടപ്പാറ, റെനി കവലയില്‍, പി.ടി.തോമസ് (ന്യൂയോര്‍ക്ക് ) തുടങ്ങിയവര്‍ അനുശോചന പ്രസംഗങ്ങള്‍ നടത്തി.

ഒഐസിസി റീജിയണല്‍ ജോയിന്റ് ട്രഷറര്‍ അലക്‌സ് തെക്കേതില്‍ നന്ദി അറിയിച്ചു. ഒഐസിസി നാഷണല്‍ ജനറല്‍ സെക്രട്ടറി ജീമോന്‍ റാന്നി എംസിയായി പരിപാടികള്‍ നിയന്ത്രിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com