Sunday, October 20, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsകെപിസിസി സെക്രട്ടറി റിങ്കു ചെറിയാന് ഹൂസ്റ്റണിൽ സ്വീകരണം നൽകി

കെപിസിസി സെക്രട്ടറി റിങ്കു ചെറിയാന് ഹൂസ്റ്റണിൽ സ്വീകരണം നൽകി

ജീമോൻ റാന്നി

ഹൂസ്റ്റൺ: ഹ്രസ്വസന്ദർശനത്തിനായി നോർത്ത് അമേരിക്കയിൽ എത്തിയ കേരള പ്രദേശ് കോൺഗ്രസ്സ് കമ്മറ്റിയുടെ (കെപിസിസി) സെക്രട്ടറി റിങ്കു ചെറിയാന് ഒഐസിസി യുഎസ്‍എ യുടെയും ഹൂസ്റ്റൺ റാന്നി അസ്സോസിയേഷന്റെയും (HRA) സംയുക്താഭിമുഖ്യത്തിൽ ആവേശോജ്വലമായ സ്വീകരണം നൽകി. നവംബര് 26 നു ഞായറാഴ്ച വൈകുന്നേരം 6 മണിക്ക് മിസ്സോറി സിറ്റി അപ്നാ ബസാർ ഹാളിലായിരുന്നു സ്വീകരണ സമ്മേളനം.

കോൺഗ്രസ്സ് നേതാവും റാന്നിയുടെ മുൻ എംഎൽ യുമായിരുന്ന എം സി ചെറിയാന്റെ മകനായ റിങ്കു ചെറിയാൻ കെ.എസ്.യു, യൂത്ത് കോൺഗ്രസ്സ് പ്രസ്ഥാനങ്ങളിലൂടെ വളർന്നു വന്ന് കെപിസിസിയുടെ നേതൃ സ്ഥാനത്തെത്തിയ യുവനേതാവാണ്.

ഒഐസിസി യുഎസ്എ ഹൂസ്റ്റൺ ചാപ്റ്റർ പ്രസിഡണ്ട് വാവച്ചൻ മത്തായി അദ്ധ്യക്ഷത വഹിച്ച സ്വീകരണ സമ്മേളനത്തിൽ ഒഐസിസി നാഷണൽ ജനറൽ സെക്രട്ടറിയും ഹൂസ്റ്റൺ റാന്നി അസ്സോസിയേഷൻ ഉപരക്ഷാധികാരിയുമായ ജീമോൻ റാന്നി സ്വാഗതമാശംസിച്ചു.

സ്റ്റാഫ്‌ഫോർഡ് സിറ്റി മേയർ കെൻ മാത്യു, ജുഡീഷ്യൽ ഡിസ്ട്രിക്ററ് ജഡ്ജ് സുരേന്ദ്രൻ കെ പട്ടേൽ, ഒഐസിസി യൂഎസ്‍എ ചെയർമാൻ ജെയിംസ് കൂടൽ, പ്രസിഡണ്ട് ബേബി മണക്കുന്നേൽ, എച്ച്.ആർ.എ പ്രസിഡണ്ട് ബാബു കൂടത്തിനാലിൽ, ഉപരക്ഷാധികാരി ജോയ് മണ്ണിൽ, ഒഐസിസി സതേൺ റീജിയണൽ ജനറൽ സെക്രട്ടറി ജോമോൻ ഇടയാടി, റീജിയണൽ വൈസ് പ്രസിഡണ്ട് പൊന്നു പിള്ള, എച്ച്.ആർ.എ ട്രഷറർ ജിൻസ് മാത്യു കിഴക്കേതിൽ തുടങ്ങിയവർ ആശംസകളറിയിച്ചു സംസാരിച്ചു.

ഒഐസിസി ഭാരവാഹികളും, ഹൂസ്റ്റൺ റാന്നി അസ്സോസിയേഷൻ ഭാരവാഹികളും റിങ്കു ചെറിയാനെ പൊന്നാടയും ത്രിവർണ ഷാളുകളും അണിയിച്ചു. റിങ്കു ചെറിയാൻ സ്റ്റാഫ്‌ഫോർഡ് സിറ്റി മേയർ കെൻ മാത്യുവിനെ ത്രിവർണ ഷാൾ അണിയിച്ചു ആദരിച്ചു.തുടർന്ന് ഹൂസ്റ്റണിൽ തനിക്കു നൽകിയ പ്രൗഢ ഗംഭീര സ്വീകരണത്തിന് റിങ്കു നന്ദി അറിയിച്ചു.

ഇന്ത്യൻ നാഷണൽ കോൺഗ്രസ് പ്രസ്ഥാനത്തിന്റെ വളർച്ചയ്ക്ക് പ്രവാസികൾ നൽകുന്ന സംഭാവന വിലമതിക്കത്തക്കതും അഭിമാനകാരവുമാണ്. കെപിസിസിയുടെ നേരിട്ടുള്ള നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന ഒഐസിസി ലോകത്തിലെ വിവിധ രാജ്യങ്ങളിൽ പടർന്നു പന്തലിച്ചതോടൊപ്പം വളരെ ചുരുങ്ങിയ നാളുകൾകൊണ്ട് നോർത്ത് അമേരിക്കയിലും വളര്ച്ചയുടെ പടവുകൾ താണ്ടുന്നത് കെപിസിസി അഭിമാനത്തോടെ കാണുന്നുവെന്നും നേതൃത്വം കൊടുക്കുന്ന ഭാരവാഹികൾ അഭിനന്ദനമർഹിക്കുന്നുവെന്നും റിങ്കു പറഞ്ഞു.


2021 നിയമസഭാതിരഞ്ഞെടുപ്പിൽ വളരെ ചുരുക്കം വോട്ടുകൾക്കാണ് റിങ്കു പരാജയപ്പെട്ടത്. 1080 വോട്ടുകൾക്ക് 2021 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ താൻ
പരാജയപെട്ടുവെങ്കിലും ഏതു സമയത്തും റാന്നിക്കാരുടെ ഏതാവശ്യത്തിനും തന്നെ സമീപിയ്ക്കാമെന്നും ജനനായകനായിരുന്ന പിതാവിന്റെ മാതൃക എന്നും പിന്തുടരുമെന്നും റിങ്കു പറഞ്ഞു. 2018 ൽ റാന്നിയിലെ പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങളിലും കോവിഡ് കാലത്തും റാന്നിക്കാർക്ക് വലിയ സഹായഹസ്തം നൽകിയ ഹൂസ്റ്റൺ റാന്നി അസോസിയേഷന്റെ പ്രവർത്തനങ്ങളിൽ പങ്കാളിയാകുവാൻ തനിക്കും കഴിഞ്ഞുവെന്ന് റിങ്കു പറഞ്ഞു.

അതിനെ തുടർന്ന് കേരളത്തിലെ ഇപ്പോഴത്തെ രാഷ്ട്രീയ സാമൂഹ്യ സാഹചര്യങ്ങളെയും റാന്നിയുടെ വികസനത്തെയും വിലയിരുത്തികൊണ്ട് വിശദമായ ചർച്ച നടന്നു. മാത്യൂസ് ചാണ്ടപ്പിള്ള, ബിജു സഖറിയാ കളരിക്ക മുറിയിൽ, എബ്രഹാം ജോസഫ് (ജോസ്), അനിയൻ പനവേലിൽ, അലക്സ് ളാഹയിൽ, സ്റ്റീഫൻ എബ്രഹാം, നവീൻ കല്ലംപറമ്പിൽ, സജി ഇലഞ്ഞിക്കൽ, സണ്ണി തേവർവെലിൽ, മെവിൻ ജോൺ പാണ്ടിയത്ത്, ടോം വിരിപ്പൻ, മൈസൂർ തമ്പി, ബിജു ചാലക്കൽ, തോമസ് സ്റ്റീഫൻ, എബ്രഹാം തോമസ് (അച്ചൻകുഞ്ഞു), സജി ഇലഞ്ഞിക്കൽ, സന്ദീപ് തേവർവേലിൽ, അശോക് പനവേലിൽ, അശ്വിൻ താഴോംപടിക്കൽ , സ്റ്റാൻലി ഇലഞാന്ത്രമണ്ണിൽ, രാജീവ് റോൾഡൻ, അനിൽ വർഗീസ്, ബിനു. പി.സാം, തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.

ഹൂസ്റ്റൺ റാന്നി അസ്സോസിയേഷൻ (എച്ച്.ആർ.എ) ജനറൽ സെക്രട്ടറി ബിനു സഖറിയാ കളരിക്കമുറിയിൽ നന്ദി പ്രകാശിപ്പിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments