Sunday, January 19, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsകെ. സുധാകരന് ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസിന്റെ നേതൃത്വത്തിൽ ഉജ്ജ്വലമായ സ്വീകരണം നൽകി

കെ. സുധാകരന് ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസിന്റെ നേതൃത്വത്തിൽ ഉജ്ജ്വലമായ സ്വീകരണം നൽകി

ന്യുജേഴ്‌സി: അമേരിക്കയിൽ ആദ്യമായി സന്ദർശനം നടത്തുന്ന കെ. സുധാകരന് ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസിന്റെ നേതൃത്വത്തിൽ ഉജ്ജ്വലമായ സ്വീകരണം നൽകി.
ന്യു ജേഴ്‌സിയിൽ നൽകിയ സ്വീകരണത്തിൽ നിരവധി പ്രമുഖർ പങ്കെടുത്തു. ഒ.ഐ.സി.സി യുഎസ്എ ചെയർമാൻ ജെയിംസ് കൂടൽ സമ്മേളനം ഉദ്ഘാടനം ചെയ്തു.

ട്രഷറർ സന്തോഷ് എബ്രഹാം സ്വാഗതം പറഞ്ഞു. വൈസ് ചെയർ കളത്തിൽ വർഗീസ് അധ്യക്ഷത വഹിച്ചു. വേൾഡ് മലയാളി കൗൺസിൽ പ്രസിഡന്റ് തോമസ് മൊട്ടക്കൽ, ഫോമാ പ്രസിഡന്റ് ഡോ. ജേക്കബ് തോമസ്, ഫൊക്കാന ട്രഷറർ ബിജു കൊട്ടാരക്കര, ഡബ്ലിയു.എം.സി അമേരിക്ക റീജിയൻ പ്രസിഡന്റ് ജിനേഷ് തമ്പി, കാഞ്ച് പ്രസിഡന്റ് ബൈജു വർഗീസ്, ഫൊക്കാന നേതാവ് സജിമോൻ ആന്റണി, യൂത്ത് കോർഡിനേറ്റർ കൊച്ചുമോൻ വയലാത്ത്, ഇന്ത്യ പ്രസ് ക്ലബ് ചാപ്റ്റർ പ്രസിഡന്റ് ഷോളി കുമ്പിളുവേലി ട്രൈസ്റ്റേറ്റ് കേരള ഫോറം ഭാരവാഹി രാജൻ സാമുവൽ തുടങ്ങിയവർ പ്രസംഗിച്ചു. എഴുത്തുകാരി മിലി ഫിലിപ്പ് ആയിരുന്നു എം.സി.

ചടങ്ങിൽ ന്യുയോർക്ക്, ന്യു ജേഴ്‌സി, പെൻസിൽവേനിയ, അരിസോണ ചാപ്റ്ററുകളും ഭാരവാഹികളെയും പ്രഖ്യാപിച്ചു. ന്യു ജേഴ്‌സി ചാപ്ടർ പ്രസിഡന്റായി ബിജു ചെമ്പാലയം, ന്യു യോർക്ക് ചാപ്റ്റർ പ്രസിഡന്റായി ജോയി ഇട്ടൻ, പെൻസിൽവേനിയ ചാപ്ടർ പ്രസിഡന്ടായി ഷാജി വർഗീസ്, അരിസോണ ചാപ്ടർ പ്രസിഡണ്ടായി ഗിരീഷ് ചന്ദ്രൻ എന്നിവരെ കെ.പി.സി.സി. പ്രസിഡന്റ് പ്രഖ്യാപിച്ചു.

ജോബി ജോർജ് പ്രസിഡന്റിനെ പരിചയപ്പെടുത്തി. സജി എബ്രഹാം നന്ദി പറഞ്ഞു. മുതിർന്ന കോൺഗ്രസ് നേതാക്കളായ കളത്തിൽ വർഗീസ്, ജോബി ജോർജ്, സജി എബ്രഹാം തുടങ്ങിയവരെ ചടങ്ങിൽ ആദരിച്ചു.

എഡിസനിലെ ഇന്ത്യാക്കാരനായ മേയർ സാം ജോഷി, ഐ.ഒസിയുടെ സജീവാംഗമായിരുന്ന രാജേന്ദർ ഡിച്ചപ്പള്ളി,
ഫൊക്കാന നേതാവ് അലക്സ് എബ്രഹാം, ഫോമാ നേതാവ് റോയി ചെങ്ങന്നൂർ ഉൾപ്പടെ ഒട്ടേറെ പ്രമുഖ വ്യക്തികൾ ചടങ്ങിൽ പങ്കെടുത്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com