Sunday, January 12, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeAmericaമല്ലപ്പള്ളി സംഗമത്തിന്റെ ഓണാഘോഷവും കുടുംബ സംഗമവും - ശനിയാഴ്ച

മല്ലപ്പള്ളി സംഗമത്തിന്റെ ഓണാഘോഷവും കുടുംബ സംഗമവും – ശനിയാഴ്ച

ജീമോൻ റാന്നി

ഹൂസ്റ്റൺ – ഹ്യൂസ്റ്റൺലെ പ്രമുഖ പ്രവാസി സംഘടനയായ മല്ലപ്പള്ളി സംഗമത്തിന്റെ ഈ വർഷത്തെ ഓണാഘോഷവും കുടുംബ സംഗമവും വിപുലമായ പരിപാടികളുടെ നടത്തപ്പെടുന്നു

സെപ്റ്റംബർ 14ന് ശനിയാഴ്ച സ്റ്റാഫോഡിലെ “Prompt Real estate office,920 Murphy Road Stafford” ഹാളിലാണ് ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചിരിക്കുന്നത്. ഹൂസ്റ്റണിലെ മലയാളികളായ ഇലക്റ്റഡ് ലെ ഓഫീഷ്യൽസ് മുഖ്യ അതിഥികൾ ആയിരിക്കുമെന്ന് സംഘാടകർ അറിയിച്ചു

രാവിലെ 11ന് ആരംഭിക്കുന്ന ഓണാഘോഷ പരിപാടികൾ വിപുലമായ ഓണസദ്യയോട് കൂടി സമാപിക്കും

മല്ലപ്പള്ളി സംഗമത്തിന്റെ നാളിതുവരെ നടത്തിവരുന്ന ജീവകാരുണ്യ പ്രവർത്തനങ്ങൾ വളരെ ശ്രദ്ധേയമാണ്, സംഗമത്തിന്റെ കാരുണ്യ സ്പർശമായി കഴിഞ്ഞകാലങ്ങളിൽ ഇതുവരെ ആറ് വിദ്യാർഥികളെ ബിഎസ്സി നേഴ്സിങ് പഠിപ്പിക്കുവാൻ കഴിഞ്ഞു. ഇപ്പോഴും ഒരു വിദ്യാർഥിയെ ബിഎസ്‌സി നേഴ്സിങ് പഠിപ്പിച്ചു കൊണ്ടിരിക്കുകയുമാണെന്ന് എന്ന് പ്രസിഡണ്ട് ചാക്കോ നൈനാൻ സെക്രട്ടറി റസ്ലി മാത്യു ട്രഷറർ സെന്നി ഉമ്മൻ എന്നിവർ അറിയിച്ചു മല്ലപ്പള്ളി സംഗമത്തിന്റെ എല്ലാ അംഗങ്ങളെയും മല്ലപ്പള്ളിയുടെ പ്രാന്തപ്രദേശങ്ങളിൽ നിന്നും ഹൂസ്റ്റണിൽ സ്ഥിരതാമസമാക്കിയിരിക്കുന്ന എല്ലാ അഭ്യുദയകാംക്ഷികളെയും ഓണപരിപാടിയിലേക്ക് സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക് ചാക്കോ നൈനാൻ 832-661-7555

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com