Wednesday, November 20, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeAmericaയോങ്കേഴ്സ് മലയാളി അസോസിയേഷൻ ഓണാഘോഷം ശ്രദ്ധേയമായി

യോങ്കേഴ്സ് മലയാളി അസോസിയേഷൻ ഓണാഘോഷം ശ്രദ്ധേയമായി

ന്യൂയോർക്ക്: യോങ്കേഴ്സ് മലയാളി അസോസിയേഷൻ്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഓണാഘോഷവും ആറന്മുള സദ്യയും ശ്രദ്ധേയമായി. കേരള തനിമയിൽ സംഘടിപ്പിച്ച പരിപാടിയിൽ നിരവധി ആളുകളാണ് പങ്കെടുത്തത്. ചെണ്ടമേളം, മാവേലിയുടെ എഴുന്നെള്ളത്, കലാപരിപാടികൾ തുടങ്ങിയവ അരങ്ങേറി.

ഓണാഘോഷങ്ങൾ സംഘടനകളിൽ ആഘോഷമാക്കുമ്പോഴാണ് യഥാർത്ഥ കൂട്ടായ്മ ഉണ്ടാകുന്നതെന്ന് യോങ്കേഴ്സ് പ്രസിഡൻ്റ് പ്രസിഡൻ്റ് പ്രദീപ് നായർ പറഞ്ഞു. എല്ലാ വിഭാഗം ജനങ്ങളുടെയും ആഘോഷമാണിത്. കൂട്ടായ്മയിലൂടെ ഓണം ഒത്തൊരുമയുടെ സന്ദേശമാണ് പകരുന്നതെന്നും അദ്ദേഹം പറഞ്ഞു.

യോങ്കേഴ്സ് മേയർ മൈക് സ്പാനോ, ന്യൂയോർക്ക് സെനറ്റർ കെവിൻ തോമസ്, ന്യൂയോർക്ക് സ്റ്റേറ്റ് സെനറ്റർ ഷെല്ലി മേയർ, ജോൺ ഐസക്, ഫോമാ ട്രഷറർ സിജിൽ പാലക്കലോടി, വെെസ് പ്രസിഡൻ്റ് ഷാലു പുന്നൂസ് , ജോയിൻ്റ് സെക്രട്ടറി പോൾ ജോസ്, മുൻ പ്രസിഡൻ്റ് ഡോ. ജേക്കബ് തോമസ്, അഡ്വൈസറി ബോർഡ് ചെയർ ഷിനു ജോസഫ്, തോമസ് കോശി ഫോമാ ക്യാപിറ്റൽ റീജിയനിൽ നിന്ന് ഡോ. മധു നമ്പ്യാർ തുടങ്ങി അമേരിക്കയിലെ പ്രമുഖർ പങ്കെടുത്തു.

ആറന്മുള സദ്യയായിരുന്നു മുഖ്യ ശ്രദ്ധാ കേന്ദ്രം. തൂശനിലയിൽ ഇരുപത്തഞ്ചോളം വിഭവങ്ങളാണ് അണിനിരന്നത്. പൂനെല്ലരി ചോറ്, തോരൻ, ചെറുപയർ പരിപ്പ്, ഇഞ്ചി കറി, പർപ്പിടകം (വലുത്, ചെറുത്), മാങ്ങ അച്ചാർ, നെയ്യ്, നാരങ്ങ അച്ചാർ, ആറന്മുള വറുത്ത എരിശ്ശേരി, സാമ്പാർ, അവിയൽ, വഴുതനങ്ങ മെഴുക്കുപുരട്ടി, പുളിശ്ശേരി, ഏത്തക്ക ഉപ്പേരി, രസം, ശർക്കര പുരട്ടി, പച്ചമോര്, അടപ്രഥമൻ, പാൽപ്പായസം, മധുര പച്ചടി, ‎‫പഴം,കൊണ്ടാട്ടം, ബീറ്റ് റൂട്ട് കിച്ചടി തുടങ്ങിയ വിഭവങ്ങളാണ് ഇലയിൽ വിളമ്പിയത്

പരിപാടിയിൽ അമേരിക്കയുടെ വിവിധ ഭാഗങ്ങളിൽ നിന്നും യു.കെ അടക്കമുള്ള സമീപ രാജ്യങ്ങളിൽ നിന്നുമുള്ള മലയാളികളുടെ സാന്നിധ്യം ശ്രദ്ധേയമായി.
ഷീജാ നിശാന്ത് കലാസന്ധ്യക്ക് നേതൃത്വം നൽകി. ബിന്ദ്യ ശബരിയുടെ നേതൃത്വത്തിൽ തിരുവാതിര അരങ്ങേറി. മയൂര സ്കൂൾ ഓഫ് ആർട്സ്, നാട്യമുദ്ര സ്കൂൾ ഓഫ് ആർട്സ്, സാത്വിക ഡാൻസ് അക്കാദമി എന്നിവിടങ്ങളിലെ വിദ്യാർത്ഥികൾ നൃത്തനൃത്ത്യങ്ങൾക്ക് അവതരിപ്പിച്ചു. ഭുവന ആനന്ദ് (ചിക്കാഗോ), കാർത്തിക് കൃഷ്ണ (ബോസ്റ്റൺ) എന്നിവരുടെ നേതൃത്വത്തിൽ സംഗീത വിരുന്നും വേദി കീഴടക്കി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments