പി പി ചെറിയാൻ
ഒർലാൻഡോ(ഫ്ലോറിഡ ): ഒർലാൻഡോയിൽ കുടുംബകലഹത്തെ തുടർന്നുണ്ടായ വെടിവെപ്പിൽ 8 വസ്സുകാരൻ ഉൾപ്പടെ നാലു പേർ മരിച്ചു. 70 കാരിയായ കരോൾ ഫുൾമോർ, 14 കാരിയായ ഡാമിയോണ റീഡ്, 8 വയസ്സുള്ള കാമറൂൺ ബൂയി എന്നിവരും പ്രതിയെന്ന് സംശയിക്കുന്ന 28 വയസുള്ള ലാക്കോർവിസ് ടമർ ഡാലിയുമാണ് വെടിവെപ്പിൽ കൊല്ലപ്പെട്ടത്.
ഞായറാഴ്ച പുലർച്ചെ 2:30 ഓടെ പാരമോറിലെ ഗ്രാൻഡ് അവന്യൂ പാർക്കിന് സമീപമുള്ള ഗ്രാൻഡ് സ്ട്രീറ്റിലെ ഒരു വീട്ടിലായിരുന്നു സംഭവം.
വീട്ടിൽ ബഹളം നടക്കുന്നതറിഞ്ഞു ഉദ്യോഗസ്ഥർ എത്തിയപ്പോൾ വീടിനുള്ളിൽ നിന്ന് വെടിയൊച്ച കേട്ടു. പെട്ടെന്ന് ഒരാൾ തോക്കുമായി പുറത്തു വന്ന് തങ്ങൾക്ക് നേരെ വെടിയുതിർക്കുകയായിരുന്നുവെന്ന് പോലീസ് മേധാവി എറിക് സ്മിത്ത് പറയുന്നു. രണ്ടു ഉദ്യോഗസ്ഥർ കാമറൂൺ ബൂയിയെ വെടിവെച്ച് കൊലപ്പെടുത്തി. തുടർന്ന് ഉദ്യോഗസ്ഥർ വീട്ടിനകത്തു നടത്തിയ പരിശോധനയിലാണ് വെടിയേറ്റ മൂന്ന് പേരെ കണ്ടതെന്നും സ്മിത്ത് പറയുന്നു.
വീട് പരിശോധിക്കുന്നതിന് ഉദ്യോഗസ്ഥർ അകത്തേക്ക് പോയെന്നും അപ്പോഴാണ് വെടിയേറ്റ മൂന്ന് പേരെ കണ്ടതെന്നും സ്മിത്ത് പറയുന്നു. രണ്ട് മുതിർന്നവർ സംഭവസ്ഥലത്ത് തന്നെ മരിച്ചു. മൂന്നാമത്തെ വെടിയേറ്റ കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
“എന്തൊരു ഭയാനകവും ദാരുണവുമായ സംഭവമാണെ”ന്ന് ഒർലാൻഡോ മേയർ ബഡ്ഡി ഡയർ ട്വിറ്ററിൽ വെടിവെപ്പിനെക്കുറിച്ച് പ്രതികരിച്ചു.
പ്രതിയെ വെടിവെച്ച രണ്ട് ഉദ്യോഗസ്ഥർക്കും പരിക്കില്ല. അന്വേഷണം പൂർത്തിയാകുന്നതുവരെ വെടിവെച്ച രണ്ട് ഉദ്യോഗസ്ഥരേയും ഭരണപരമായ അവധിയിൽ പ്രവേശിപ്പിച്ചു. ഫ്ലോറിഡ ഡിപ്പാർട്ട്‌മെന്റ് ഓഫ് ലോ എൻഫോഴ്‌സ്‌മെന്റ് അന്വേഷണം നടത്തിവരികയാണ്.