Monday, January 20, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsനാല് പാ​ക് പ്ര​തി​രോ​ധ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ഉപരോ​ധം ഏ​ർ​പ്പെ​ടു​ത്തി യു.​എ​സ്

നാല് പാ​ക് പ്ര​തി​രോ​ധ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ഉപരോ​ധം ഏ​ർ​പ്പെ​ടു​ത്തി യു.​എ​സ്

വാ​ഷി​ങ്ട​ൺ: ബാ​ലി​സ്റ്റി​ക് മി​സൈ​ൽ പ​ദ്ധ​തി​ക്ക് സം​ഭാ​വ​ന ന​ൽ​കി​യെ​ന്നാ​രോ​പി​ച്ച് പാ​കി​സ്താ​ൻ സ​ർ​ക്കാ​ർ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള നാ​ഷ​ന​ൽ ഡെ​വ​ല​പ്മെ​ന്റ് കോം​പ്ല​ക്സ് ഉ​ൾ​പ്പെ​ടെ നാ​ല് പ്ര​തി​രോ​ധ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് യു.​എ​സ് ഉ​പ​രോ​ധം ഏ​ർ​പ്പെ​ടു​ത്തി.

മി​സൈ​ൽ പ​ദ്ധ​തി​യി​ലേ​ക്ക് ഉ​പ​ക​ര​ണ​ങ്ങ​ൾ ന​ൽ​കു​ന്ന അ​ക്ത​ർ ആ​ൻ​ഡ് സ​ൺ​സ് പ്രൈ​വ​റ്റ് ലി​മി​റ്റ​ഡ്, അ​ഫി​ലി​യേ​റ്റ​ഡ് ഇ​ന്റ​ർ​നാ​ഷ​ന​ൽ, റോ​ക്സൈ​ഡ് എ​ന്റ​ർ​പ്രൈ​സ​സ് എ​ന്നി​വ​യാ​ണ് മ​റ്റു സ്ഥാ​പ​ന​ങ്ങ​ൾ.

കൂ​ട്ട ന​ശീ​ക​ര​ണാ​യു​ധ​ങ്ങ​ളു​ടെ വ്യാ​പ​നം ത​ട​യാ​നാ​ണ് ന​ട​പ​ടി​യെ​ന്ന് യു.​എ​സ് വി​ദേ​ശ​കാ​ര്യ വ​കു​പ്പ് വ​ക്താ​വ് മാ​ത്യൂ മി​ല്ല​ർ പ​റ​ഞ്ഞു. അ​തി​നി​ടെ യു.​എ​സി​ന്റെ തീ​രു​മാ​നം ദൗ​ർ​ഭാ​ഗ്യ​ക​ര​വും പ​ക്ഷ​പാ​ത​പ​ര​വു​മാ​ണെ​ന്നും മാനദണ്ഡങ്ങൾ എല്ലാം പാലിച്ചാണ് പ്രതിരോധ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നതെന്നും പാ​കി​സ്താ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം പ്ര​തി​ക​രി​ച്ചു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com