പെൻസിൽവാനിയ: പെൻസിൽവാനിയയിൽ ആഭ്യന്തര പ്രശ്നവുമായി ബന്ധപ്പെട്ട് ഒരു വീട്ടിലെത്തിയ അഞ്ച് പോലീസ് ഉദ്യോഗസ്ഥർക്ക് വെടിയേറ്റു. ഇവരിൽ മൂന്ന് പേർ കൊല്ലപ്പെടുകയും മറ്റ് രണ്ട് പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു.
സംഭവത്തിൽ അക്രമി വെടിയേറ്റ് മരിച്ചതായി പെൻസിൽവാനിയ സ്റ്റേറ്റ് പോലീസ് കമ്മീഷണർ ക്രിസ്റ്റഫർ പാരിസ് അറിയിച്ചു. യോർക്ക് കൗണ്ടിയിലെ നോർത്ത് കോഡറസ് ടൗൺഷിപ്പിലാണ് വെടിവെപ്പ് നടന്നത്.
യോർക്ക് ആശുപത്രിയിൽ ചികിത്സയിലുള്ള പരിക്കേറ്റ ഉദ്യോഗസ്ഥരുടെ നില ഗുരുതരമായി തുടരുകയാണെന്ന് അധികൃതർ അറിയിച്ചു. കൊല്ലപ്പെട്ടവരുടെയും പരിക്കേറ്റവരുടെയും പേരുവിവരങ്ങൾ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. അന്വേഷണം തുടരുകയാണെന്ന് ഗവർണർ ജോഷ് ഷാപിറോ അറിയിച്ചു.



