ന്യൂഡൽഹി : ലോക്സഭാ പ്രതിപക്ഷ നേതാവായ ശേഷമുള്ള ആദ്യ വിദേശ സന്ദർശനത്തിനായി രാഹുൽ ഗാന്ധി. സെപ്റ്റംബർ ആദ്യവാരത്തോടെ യുഎസിലേക്ക് പോകുമെന്നാണ് റിപ്പോർട്ട്. സെപ്റ്റംബർ 7 മുതൽ 15 വരെ വരെ യുഎസിലെ വിവിധ നഗരങ്ങളിൽ രാഹുൽ സന്ദർശനം നടത്തും. ഇവിടങ്ങളിലെ ഇന്ത്യൻ സമൂഹവുമായി കൂടിക്കാഴ്ച നടത്തുന്ന രാഹുൽ രണ്ടിടത്ത് സർവകലാശാല വിദ്യാർഥികളുമായി മുഖാമുഖം നടത്തും. വ്യവസായ മേഖലയിലുള്ളവരുടെ സംഘങ്ങളുമായും രാഹുൽ ആശയവിനിമയം നടത്തും.
തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന യുഎസിൽ, റിപ്പബ്ലിക്കൻ, ഡെമോക്രാറ്റിക് പാർട്ടി അംഗങ്ങളുമായും രാഹുൽ കൂടിക്കാഴ്ച നടത്തിയേക്കും. ഓവർസീസ് കോൺഗ്രസ് അംഗങ്ങൾക്കൊപ്പം രാഹുലിന് അത്താഴവിരുന്നുമുണ്ട്.