Sunday, January 12, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsരാഹുൽ ഗാന്ധിയുടെ ഡാളസ് സന്ദർശനം : സൗജന്യപ്രവേശന രജിസ്ട്രേഷൻ ആരംഭിച്ചു

രാഹുൽ ഗാന്ധിയുടെ ഡാളസ് സന്ദർശനം : സൗജന്യപ്രവേശന രജിസ്ട്രേഷൻ ആരംഭിച്ചു

പി പി ചെറിയാൻ

ഡാളസ് :സെപ്റ്റംബർ 8ന് ഡാലസ് സന്ദർശനെത്തിചേരുന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസ് മുൻ പ്രസിഡന്റും പ്രതിപക്ഷ നേതാവുമായ രാഹുൽഗാന്ധിയെ സ്വീകരിക്കാനുള്ള ഒരുക്കങ്ങൾ പൂർത്തിയാകുന്നു. ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് യുഎസ് എയാണ് സ്വീകരണ സമ്മേളനത്തിന് നേതൃത്വം നൽകുന്നത്.

ഇർവിങ് ടൊയോട്ട മ്യൂസിക് ഫാക്ടറിയിൽ സെപ്റ്റംബർ 8 ഞായറാഴ്ച വൈകീട്ട് 4 നു ചേരുന്ന പൊതുസമ്മേളനത്തെ അഭിസംബോധനചെയ്ത് രാഹുൽഗാന്ധി പ്രസംഗിക്കും. 6000 തിലധികം പേർക്ക് ഇരിപ്പിട സൗകര്യമുള്ള ടൊയോട്ട മ്യൂസിക് ഫാക്ടറി ഓഡിറ്റോറിയത്തിലേക്കു പ്രശനത്തിനുള്ള രജിസ്ട്രേഷൻ ആരംഭിച്ചു. പ്രവേശനം സൗജന്യമാണ് എങ്കിലും മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്നവരുടെ ക്രമം അനുസരിച്ചായിരിക്കും പ്രവേശനം അനുവദിക്കുകയെന്ന് രാഹുൽ ഗാന്ധി സന്ദർശന സംഘാടക സമിതി ചെയർമാൻ മൊഹിന്ദർ സിംഗ് അറിയിച്ചു.ഡാലസിലെ സന്ദർശനം ചരിത്ര സംഭവമാകുന്നതിനുള്ള പ്രവർത്തനങ്ങൾക്കു എല്ലാവരുടെയും സഹകരണം അദ്ദേഹം അഭ്യർത്ഥിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com