Wednesday, November 20, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeAmericaറഷ്യയിൽ അമേരിക്കൻ മാധ്യമപ്രവർത്തകനെ അറസ്റ്റ് ചെയ്ത സംഭവത്തെ അപലപിച്ചു വൈറ്റ് ഹൗസ്

റഷ്യയിൽ അമേരിക്കൻ മാധ്യമപ്രവർത്തകനെ അറസ്റ്റ് ചെയ്ത സംഭവത്തെ അപലപിച്ചു വൈറ്റ് ഹൗസ്

പി പി ചെറിയാൻ

വാഷിംഗ്‌ടൺ ഡി സി :റഷ്യയിൽ വാൾ സ്ട്രീറ്റ് ജേർണൽ മാധ്യമപ്രവർത്തകനെ അറസ്റ്റ് ചെയ്ത സംഭവത്തിൽ പ്രതികരണവുമായി വൈറ്റ് ഹൗസ് .വാൾ സ്ട്രീറ്റ് ജേർണൽ റിപ്പോർട്ടർ ഇവാൻ ഗെർഷ്കോവിച്ചിനെ ചാരവൃത്തി ആരോപിച്ച് അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് വൈറ്റ് ഹൗസ് റഷ്യയെ അപലപിച്ചു രംഗത്തെത്തിയത്

ചാരവൃത്തി ആരോപിച്ച് വാൾസ്ട്രീറ്റ് ജേണൽ റിപ്പോർട്ടറെ റഷ്യ തടവിലാക്കിയതിനെ ബൈഡൻ ഭരണകൂടം ശക്തമായി അപലപിച്ചു .ഇവാൻ ഗെർഷ്‌കോവിച്ചിന് അമേരിക്കൻ കോൺസുലേറ്റുമായി ബന്ധപെടുന്നതിനുള്ള ക്രമീകരണങ്ങൾ ചെയ്തുവരുന്നു

ഫെഡറൽ സെക്യൂരിറ്റി സർവീസ് (എഫ്എസ്ബി) വ്യാഴാഴ്ച കിഴക്കൻ നഗരമായ യെക്കാറ്റെറിൻബർഗിൽ ഗെർഷ്കോവിച്ചിനെ (31) തടഞ്ഞുവച്ചത്

“റഷ്യൻ സർക്കാർ അമേരിക്കൻ പൗരന്മാരെ ലക്ഷ്യമിടുന്നത് അംഗീകരിക്കാനാവില്ല,” വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരീൻ ജീൻ പിയറി പ്രസ്താവനയിൽ പറഞ്ഞു. “റഷ്യൻ ഗവൺമെന്റിന്റെ തുടർച്ചയായി മാധ്യമപ്രവർത്തകരെയും അടിച്ചമർത്തലിനെയും മാധ്യമസ്വാതന്ത്ര്യത്തെയും അമെരിക്ക അപലപിക്കുന്നു.”

വാൾ സ്ട്രീറ്റ് ജേർണൽ ചാരവൃത്തി ആരോപണങ്ങൾ നിഷേധിച്ചു, മോസ്കോ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഞങ്ങളുടെ വിശ്വസ്തനായ റിപ്പോർട്ടറെ ഉടൻ മോചിപ്പിക്കണമെന്ന് അഭ്യർത്ഥിച്ചുകൊണ്ട് ഒരു പ്രസ്താവന പുറപ്പെടുവിച്ചിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments