Sunday, November 24, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeAmericaശിവഗിരി ഫൗണ്ടേഷൻ ഓഫ് വാഷിംഗ്‌ടൺ ഡി സി അമേരിക്ക ഉദ്ഘാടനം നടന്നു

ശിവഗിരി ഫൗണ്ടേഷൻ ഓഫ് വാഷിംഗ്‌ടൺ ഡി സി അമേരിക്ക ഉദ്ഘാടനം നടന്നു

ശ്രീനാരായണ ഗുരുദേവന്റെ  സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നതിന് അമേരിക്കയുടെ തലസ്ഥാനമായ വാഷിംഗ്‌ടൺ ഡി സി യിൽ   പുതുതായി രൂപീകൃതമായ ശിവഗിരി ഫൗണ്ടേഷൻ ഓഫ് വാഷിംഗ്‌ടൺ ഡി സി (എസ്.എഫ്.ഡബ്ല്യു.ഡി.സി)  എന്ന സംഘടനയുടെ ഉദ്ഘാടനം ഫോറസ്ററ് ഓക്ക് മിഡ്‌ഡിൽ  സ്കൂളിൽ നടന്നു. മുഖ്യാതിഥി അഡ്വ. കല്ലുവിള വാസുദേവൻ  ഭദ്രദീപം കൊളുത്തി.

വർണശബളമായ താലപ്പൊലിയും  ചെണ്ടമേളത്തിന്റെ (ബാൾട്ടിമോർ സംഘം) അകമ്പടിയോടുള്ള ഘോഷയാത്ര ഉത്‌ഘാടനത്തിന്റെ പ്രാരംഭ  പരിപാടിയായിരുന്നു. ഗുരുദേവൻ രചിച്ച ദൈവദശകത്തിന്റെ ആലാപനം ഭക്തിസാന്ദ്രമായ പ്രതീതി ഉളവാക്കി. തുടർന്ന് അമേരിക്കൻ ദേശീയഗാനവും ഇന്ത്യൻ ദേശീയഗാനവും ആലപിച്ചു.

എസ്.എഫ്.ഡബ്ലിയു.ഡി.സി പ്രസിഡന്റ് ഡോ. കല അശോക് സ്വാഗത പ്രസംഗം ചെയ്തു. അതോടൊപ്പം  സംഘടനയുടെ  ഉദ്ദേശ്യലക്ഷ്യങ്ങളെക്കുറിച്ചു  പ്രസിഡന്റ് വിശദമാക്കി. ബിനി  അജയകുമാർ, അജയകുമാർ കേശവൻ  എന്നിവരുടെ പ്രാഗൽഭ്യത്തിൽ രൂപകൽപന ചെയ്ത എസ്.എഫ്.ഡബ്ലിയു.ഡി.സി യുടെ വെബ്സൈറ്റിന്റെ പ്രകാശനം പ്രസിഡന്റ്  ഡോ. കല അശോക് നിർവ്വഹിച്ചു.

ബ്രഹ്മശ്രീ സച്ചിദാന്ദ സ്വാമി (പ്രസിഡന്റ് , ശ്രീനാരായണ ധർമ്മ സംഘം ട്രസ്റ്റ്, ശിവഗിരി മഠം) യുടെ അനുഗ്രഹ പ്രഭാഷണത്തിന്റെ ദൃശ്യസന്ദേശം പ്രദർശിപ്പിച്ചുകൊണ്ടാണ്  ശിവഗിരി ഫൗണ്ടേഷൻ ഓഫ് വാഷിംഗ്‌ടൺ ഡിസിയുടെ (എസ്.എഫ്. ഡബ്ലിയു. ഡി.സി)  ഉദ്ഘാടന പരിപാടി ആരംഭിച്ചത്. മതസൗഹാർദ്ദം ശക്തമാക്കുക എന്ന ഗുരുദേവ വചനങ്ങൾ പ്രാവർത്തികമാക്കുന്ന വിധം ജാതിമതഭേദമന്യേ വിവിധ മതപ്രതിനിധികളായ വിഷ്ണു കുമാർ നമ്പൂതിരി, ഡോ.ഷാനവാസ്, റവ.ഫാദർ ലാബി ജോർജ് പന്നക്കമറ്റം തുടങ്ങിയവർ  ആശംസ പ്രസംഗങ്ങൾ നടത്തി.

ഫെഡറേഷൻ ഓഫ് ശ്രീനാരായണ ഓർഗനൈസഷൻസ് ഇൻ നോർത്ത് അമേരിക്ക (എഫ്. എസ്.എൻ.ഓ.എൻ. എ) ഭാരവാഹികളായ പ്രസിഡന്റ് സജീവ് ചേന്നാട്ടു ,വൈസ് പ്രസിഡന്റ് സുനിൽകുമാർ കൃഷ്ണൻ, ജനറൽ സെക്രട്ടറി രേണുക ചിറകുഴിയിൽ  എന്നിവർ ആശംസാപ്രസംഗം നടത്തി.

വാഷിംഗ്‌ടൺ ഡിസിയിലെ പ്രാദേശിക സംഘടനാപ്രതിനിധികളായ പ്രീതി സുധ (കെ.എ.ജി.ഡബ്ലിയു), ബീന ടോമി (കെ.സി.എസ്.എം. ഡബ്ലിയു), റെജീഷ് നായർ (എൻ. എസ്. ജി.ഡബ്ലിയു), വിജയ കുമാർ (ചിന്മയാ മിഷൻ) തുടങ്ങിയവർ അനുമോദനങ്ങൾ അറിയിച്ചു. ഡോ. മധു നമ്പ്യാർ, കുട്ടി മേനോൻ, എന്നിവർ  ഈ ആഘോഷ പരിപാടിക്ക് സ്തുത്യർഹമായ സേവനം നൽകി.

ഡോ. സിനി പണിക്കർ, വേണുഗോപാലൻ കൊക്കോടൻ എന്നിവരുടെ അടുത്ത കാലത്തു പ്രസിദ്ധീകരിച്ച സാഹിത്യ സൃഷ്ടികളെ  പ്രശംസിച്ചു എസ്.എഫ്.  ഡബ്ലിയു. ഡി.സിയുടെ പ്രതിനിധികളായ ലക്ഷ്മിക്കുട്ടി പണിക്കർ, പീറ്റ് തൈവളപ്പിലും പൊന്നാട അണിയിച്ചു ആദരിച്ചു.

ജാതിമത ഭേദമില്ലാത്ത  ഗുരുദേവന്റെ ഏകലോക സങ്കല്പത്തിന്റെ പ്രസക്തി ഇന്നത്തെ കാലഘട്ടത്തിൽ അനിവാര്യമാണെന്ന് പ്രാസംഗികർ ചൂണ്ടിക്കാട്ടി. പുത്തൻ തലമുറയ്ക്ക് ഗുരുദേവ സന്ദേശങ്ങളും വചനങ്ങളും പകർന്നുകൊടുക്കാൻ എസ്.എഫ്.ഡബ്ലിയു.ഡി.സി എന്ന സംഘടനയ്ക്ക് സാധ്യമാകട്ടെ എന്നും ആശംസിച്ചു.

ഡോ.കല അശോക്, ഡോ. വിജിലി ബാഹുലേയൻ, ലത ധനഞ്ജയൻ, മോഹൻ കുമാർ അറുമുഖം, പീറ്റ് തൈവളപ്പിൽ, അജയകുമാർ കേശവൻ, അനിൽ തൈവളപ്പിൽ, സുനിൽ തൈവളപ്പിൽ,  ഡോ. സായ വിജിലി, അംബിക കുമാർ, രാജി തൈവളപ്പിൽ, ഷീജ തൈവളപ്പിൽ, ബിനി അജയകുമാർ, ഡാനി ധനഞ്ജയൻ, രാജീവ് പനക്കൽ, രാജ് നാരായണൻ, മണി തൈവളപ്പിൽ, ഗിരിജ മോഹൻകുമാർ , മണിരാജ് ജയദേവൻ, രാജൻ കേശവവിലാസ്, ഡോ. രാമൻ മുരളി, ബിന്ദു  തൈവളപ്പിൽ, മാധവ് മണിരാജ്, ടി.എൻ. മംഗളൻ, രാധാകൃഷ്ണൻ കല്ലിടുമ്പിൽ തുടങ്ങിയവർ എസ്.എഫ്. ഡബ്ലിയു. ഡി.സിയുടെ ഭരണചുമതല വഹിക്കുന്നു.

അംബിക കുമാർ, (എന്റർടൈൻമെന്റ് ചെയർ ), ഡോ. സായ വിജിലി (ജോയിന്റ് സെക്രട്ടറി), ഡോ. കല അശോക് (പ്രസിഡന്റ്) എന്നിവർ നേതൃത്വം നൽകിയ  കലാപരിപാടികൾ  ഏറെ ആസ്വാദ്യകരമായിരുന്നു. ഭരതനാട്യം, മോഹിനിയാട്ടം, കുച്ചിപ്പുടി, തെയ്യം തുടങ്ങിയ നൃത്തരൂപങ്ങൾ അരങ്ങു തകർത്തു. ഗുരുദേവ കൃതികളുടെ ആലാപനം, കവിതാപാരായണം, കൂടാതെ ഡിസി രാഗ മ്യൂസിക് ട്രൂപ്പിന്റെ ഗാനമേള  തുടങ്ങിയവ സദസ്യർക്കു ആഹ്‌ളാദം പ്രദാനം ചെയ്തു.

ലത ധനഞ്ജയൻ  (സെക്രട്ടറി),  ഉത്‌ഘാടനചടങ്ങിൽ പങ്കെടുത്ത വിശിഷ്ട വ്യക്തികൾ, കലാകാരന്മാർ, കലാകാരികൾ , അണിയറയിലും രംഗത്തും പ്രവർത്തിച്ച സംഘടനയുടെ ഭാരവാഹികൾ, സംഘടനയിലെ കുടുംബാംഗങ്ങൾ , മറ്റെല്ലാ സഹായികൾക്കും സംഘടനയുടെ പേരിൽ  നന്ദിയും സന്തോഷവും രേഖപ്പെടുത്തി. (for more details please visit: https://sfwdc.org )

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments