Tuesday, December 24, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsഗാർലൻഡ് സിറ്റി മേയർ സ്ഥാനത്തേക്ക് മത്സരിക്കാൻ ഷിബു സാമുവൽ

ഗാർലൻഡ് സിറ്റി മേയർ സ്ഥാനത്തേക്ക് മത്സരിക്കാൻ ഷിബു സാമുവൽ

ഗാർലൻഡ് : ഗാർലൻഡ് സിറ്റി മേയർ സ്ഥാനത്തേക്ക് മത്സരിക്കാൻ മലയാളിയായ ഷിബു സാമുവൽ. വർഷങളായി ഗാർലൻഡ് സിറ്റിയിലെ സ്ഥിരതാമസക്കാരനാണ് ഷിബു സാമുവൽ. വിവിധ മേഖലകളിലെ സജീവ സാന്നിധ്യമാണ്. നിയുക്ത ബൈബിൾ പ്രഭാഷകൻ, കൗൺസിലർ, എഴുത്തുകാരൻ, ബിസിനസ് സംരംഭകൻ എന്നീ നിലകളിൽ കഴിഞ്ഞ 30 വർഷമായി നിറസാന്നിധ്യമാണ്. മിഷനറി ടു ഏഷ്യ, നേപ്പാളിലെ ദേശീയ വിദ്യാഭ്യാസ ഡയറക്ടർ, അൺറീച്ച്ഡ് പീപ്പിൾ ഗ്രൂപ്പിൻ്റെ സൗത്ത് ഏഷ്യ കോർഡിനേറ്റർ എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. അമേരിക്കൻ മലയാളികൾക്കിടയിലെ സജീവ സാന്നിധ്യവുമാണ് ഷിബു സാമുവൽ.
ഗാർലൻഡ് സിറ്റിയുടെ കമ്മ്യൂണിറ്റി മൾട്ടി കൾച്ചറൽ കമ്മീഷൻ, ഗാർലൻഡ് യൂത്ത് ലീഡർഷിപ്പ് കമ്മിറ്റി, ഗാർലൻഡ് പ്രെയർ ബ്രേക്ക്ഫാസ്റ്റ് കമ്മിറ്റി എന്നിവയിൽ കഴിഞ്ഞ ആറ് വർഷമായി സേവനമനുഷ്ഠിച്ചു വരുന്നു. 2021 മുതൽ ഗാർലൻഡ് എൻവയോൺമെൻ്റൽ കമ്മ്യൂണിറ്റി അഡൈ്വസറി ബോർഡിലും അദ്ദേഹം അംഗമാണ്. കൂടാതെ കൗണ്ടിയുടെ ടാക്സ് ഇൻക്രിമെന്റ് ഫൈനാൻസിംഗ് ബോർഡിലും (TIF) പ്രവർത്തിക്കുന്നു. വേൾഡ് മലയാളി കൗൺസിലിൻ്റെ ഗ്ലോബൽ ജോയിൻ്റ് ട്രഷററായും സെർവിംഗ് ഓർഫൻസ് വേൾഡ് വൈഡിൻ്റെ ബോർഡ് അംഗമായും സേവനമനുഷ്ഠിക്കുന്നുണ്ട്.

ബിസിനസ് സംരംഭകൻ എന്ന നിലയിലും ശ്രദ്ധേയമായ വ്യക്തിത്വമാണ്, ഭാര്യ സൂസനും മൂന്ന് മക്കളുമൊത്ത് യുഎസിലും വിദേശത്തുമായി നിരവധി ബിസിനസുകൾ ചെയ്യുന്നുണ്ട്. ഗാർലാൻഡിനെ കൂടുതൽ വികസിതവും സജീവവുമാക്കി നിർത്താനുള്ള പദ്ധതികൾ ആസൂത്രണം ചെയ്യുമെന്ന് ഷിബു സാമുവൽ പറഞ്ഞു.

കൂടുതൽ വിവരങ്ങൾക്ക്: samuelforgarland.com സന്ദർശിക്കുക അല്ലെങ്കിൽ (214) 394-6821 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments