Thursday, January 2, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeAmericaസ്നേഹതീരം ഉത്‌ഘാടനവും കേരളപ്പിറവി ദിനാഘോഷവും നവംബർ ഒന്നിന് ഫിലഡൽഫിയായിൽ

സ്നേഹതീരം ഉത്‌ഘാടനവും കേരളപ്പിറവി ദിനാഘോഷവും നവംബർ ഒന്നിന് ഫിലഡൽഫിയായിൽ

ഫിലഡൽഫിയാ: ഫിലഡൽഫിയായിൽ അധിവസിക്കുന്ന പ്രവാസി മലയാളികൾക്ക് അവരുടെ ചിന്തകളും വികാരങ്ങളും പ്രശ്നങ്ങളും, സൗഹൃദങ്ങളും പങ്കു വെക്കുവാനുള്ള ഒരു സൗഹൃദ വേദി ആവശ്യമാണ് എന്ന കാഴ്ചപ്പാടിൽ, ഏതാനും ചില മലയാളി സൗഹൃദവലയങ്ങൾ ചേർന്ന് ഫിലഡൽഫിയായിൽ രൂപം കൊടുത്ത ‘സ്നേഹതീരം ‘ എന്ന സൗഹൃദ കൂട്ടായ്മയുടെ ഔപചാരിക ഉത്‌ഘാടനവും കേരളപ്പിറവി ദിനാഘോഷവും, കേരളപ്പിറവി ദിനമായ നവംബർ 01 വെള്ളിയാഴ്ച 11: 30 മുതൽ ക്രൂസ് ടൗണിലുള്ള മയൂര റെസ്റ്റോറന്റ് ൽ വച്ചു നടത്തപ്പെടുന്നു. (Mayura Indian Restaurant , 9321-23 Krewstown Rd, Philadelphia, PA 19115)

വെള്ളിയാഴ്ച രാവിലെ കൃത്യം 11:30 ന് രജിഷ്ട്രേഷൻ ആരംഭിക്കും. തുടർന്ന് ഉത്‌ഘാടന സമ്മേളനവും, കേരളപ്പിറവി ദിനാഘോഷവും നടക്കും. തദവസരത്തിൽ സ്നേഹതീരം വുമൺസ് ഫോറത്തിന്റെ ഉത്‌ഘാടനവും, സ്നേഹതീരം ലോഗോ പ്രകാശനവും ഉണ്ടായിരിക്കുന്നതാണെന്ന് ഷിബു വർഗീസ് കൊച്ചുമഠം, സെബാസ്റ്റ്യൻ മാത്യു, തോമസ് ചാക്കോ, അനൂപ് തങ്കച്ചൻ, സജു മാത്യു, ജോൺ കോശി, കൊച്ചുകോശി ഉമ്മൻ, സുജ കോശി, ഷെറിൻ അനൂപ്, ജിഷ അനു, സോഫി സെബാസ്റ്റ്യൻ എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു. പതിനൊന്നര മുതൽ രണ്ടുമണി വരെയുള്ള ഈ പ്രോഗ്രാമിൽ വിവിധങ്ങളായ കലാപരിപാടികളും, ചർച്ചകളും അരങ്ങേറും. ഒപ്പം, വിഭവ സമൃദ്ധമായ ബുഫെയും ക്രമീകരിച്ചിട്ടുണ്ട്.

നൂതന ആശയങ്ങളും, മികച്ച സഹായ സഹകരണവും ഒത്തുചേരുന്ന ഈ സൗഹൃദ കൂട്ടായ്മയിൽ ഒത്തൊരുമിച്ചു ഒരുമനസ്സോട് പ്രവർത്തിക്കുവാനും. സൗഹൃദങ്ങൾ പങ്കിടുവാനും, കൂട്ടായ്മയിൽ അംഗമായി ഒത്തുചേർന്നു പ്രവർത്തിക്കുവാനും താല്പര്യമുള്ള ഫിലാഡൽഫിയായിലുള്ള എല്ലാ നല്ലവരായ മലയാളി സൗഹൃദങ്ങളെയും ഈ പ്രോഗ്രാമിലേക്ക് ആത്മാർത്ഥമായി സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: ഷിബു വർഗീസ് കൊച്ചുമഠം: 215 758 6629, സെബാസ്റ്റ്യൻ മാത്യു: 215 7910 0516, ജോജി പോൾ: 215 7910 0516 , തോമസ് ചാക്കോ: 215 758 6629, അനൂപ് തങ്കച്ചൻ: 215 939 5986, സജു മാത്യു,
കൊച്ചുകോശി ഉമ്മൻ: 215 910 0516

വാർത്ത: ഷിബു വർഗീസ് കൊച്ചുമഠം

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com