Saturday, October 19, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsവിമാനത്തിന്റെ എമർജൻസി വാതിൽ തുറന്ന് പുറത്തേക്ക് ചാടിയ യുഎസ് യുവാവ് അറസ്റ്റിൽ

വിമാനത്തിന്റെ എമർജൻസി വാതിൽ തുറന്ന് പുറത്തേക്ക് ചാടിയ യുഎസ് യുവാവ് അറസ്റ്റിൽ

ന്യൂ ഓർലിയൻസ്: നിർത്തിയിട്ടിരുന്ന സൗത്ത് വെസ്റ്റ് എയർലൈൻസ് വിമാനത്തിന്റെ എമർജൻസി വാതിൽ തുറന്ന് പുറത്തേക്ക് ചാടി വിമാനത്തിന്റെ ചിറകിലേക്ക് കയറിയ യുഎസ് യുവാവ് അറസ്റ്റിൽ. വിമാനം പുറപ്പെടാൻ തയാറെടുക്കുപ്പോഴായിരുന്നു സംഭവം. വിമാനത്തിന്റെ ചിറകില്‍ നിന്നും ഓടി രക്ഷപ്പെടാൻ ശ്രമിച്ച മുപ്പത്തിയെട്ടുകാരനെ പൊലീസ് അറസ്റ്റ് ചെയ്തു. ലൂയിസ് ആംസ്ട്രോങ് ന്യൂ ഓർലിയൻസ് രാജ്യാന്തര വിമാനത്താവളത്തിലാണ് സംഭവം. ഇതിനെ തുടർന്ന് വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരെ ഒഴിപ്പിച്ചു. 

മാനസിക പ്രശ്നമുള്ള യുവാവിനെ ആശുപത്രിയിലേക്ക് മാറ്റിയതായി ജെഫേഴ്സൺ പാരിഷ് ഷെരീഫ് ഓഫിസ് അറിയിച്ചു. ഇയാളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. യുവാവിന്റെ കൈവശം ആയുധങ്ങൾ ഉണ്ടായിരുന്നില്ലെന്നും ഇയാൾ മറ്റു കേസുകളിലൊന്നും ഉൾപ്പെട്ടിട്ടില്ലെന്നും പൊലീസ് വ്യക്തമാക്കി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments