Wednesday, December 25, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeAmericaസൗത്ത് വെസ്റ്റ് എയർലൈൻസ് വിമാനത്തിന് നേരെ വെടിവയ്പ്പ്

സൗത്ത് വെസ്റ്റ് എയർലൈൻസ് വിമാനത്തിന് നേരെ വെടിവയ്പ്പ്

പി പി ചെറിയാൻ

ഡാലസ് : ടെക്‌സസിലെ ഡാലസ് ലവ് ഫീൽഡ് എയർപോർട്ടിൽ നിന്ന് 99 യാത്രക്കാരുമായി പറന്നുയരാൻ തയാറെടുക്കുന്നതിനിടെ  സൗത്ത് വെസ്റ്റ് എയർലൈൻസ് വിമാനത്തിന് നേരെ വെടിവയ്പുണ്ടായതായി അധികൃതർ അറിയിച്ചു.

ഫ്ലൈറ്റ് ഇൻഡ്യാനപൊളിസിലേക്ക് പുറപ്പെടാൻ തയാറെടുക്കുമ്പോൾ “ഫ്ലൈറ്റ് ഡെക്കിന് താഴെ വിമാനത്തിന്റെ വലതുവശത്ത്  ഒരു ബുള്ളറ്റ് തട്ടി”, സൗത്ത് വെസ്റ്റ് എയർലൈൻസ് വക്താവ്  അറിയിച്ചു. പരുക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല, വിമാനം അതിന്റെ ഗേറ്റിലേക്ക് മടങ്ങി, യാത്രക്കാർ ഇറങ്ങിയതായി എയർപോർട്ട് വക്താവ് പറഞ്ഞു.

ബോയിങ് 737-800 മാക്‌സ് വിമാനത്തിന്റെ കോക്ക്പിറ്റിന് സമീപമാണ് ബുള്ളറ്റ് പതിച്ചതെന്ന് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്‌ട്രേഷൻ പ്രസ്താവനയിൽ പറഞ്ഞു. ഈ ആഴ്ച ആദ്യം, ഹെയ്തിയുടെ തലസ്ഥാനമായ പോർട്ട്-ഓ-പ്രിൻസിലെ പ്രധാന വിമാനത്താവളത്തിൽ നിന്ന് ലാൻഡിങ് ചെയ്യുകയോ ടേക്ക് ഓഫ് ചെയ്യുകയോ ചെയ്ത മൂന്ന് വിമാനങ്ങൾക്ക് നേരെ വെടിവയ്പ്പുണ്ടായി.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments