വാഷിംഗ്ടൺ ഡിസി: ഇന്ത്യൻ വംശജയായ അമേരിക്കൻ വനിത മസാച്ചുസെറ്റ്സിലെ ജില്ലാ കോടതിയിൽ ജഡ്ജിയായി സത്യപ്രതിജ്ഞ ചെയ്തു. തേജൽ മേത്തയാണ് അയർ ജില്ലാ കോടതിയിലെ ഫസ്റ്റ് ജസ്റ്റീസായി ചുമതലയേറ്റത്. ഇതേ കോടതിയിൽ അസോസിയേറ്റ് ജഡ്ജിയായിരുന്നു മേത്ത. ജില്ലാ കോടതി ചീഫ് ജസ്റ്റീസ് സ്റ്റേസി ഫോർട്സാണ് മേത്തയ്ക്കു സത്യവാചകം ചൊല്ലിക്കൊടുത്തത്.