Wednesday, October 23, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeAmericaനോർത്ത് ടെക്‌സസിൽ വൈദ്യുതി പുനഃസ്ഥാപിക്കാനുള്ള ശ്രമത്തിനിടെ ലൈൻമാൻ വൈദ്യുതാഘാതമേറ്റ് മരിച്ചു

നോർത്ത് ടെക്‌സസിൽ വൈദ്യുതി പുനഃസ്ഥാപിക്കാനുള്ള ശ്രമത്തിനിടെ ലൈൻമാൻ വൈദ്യുതാഘാതമേറ്റ് മരിച്ചു

പി പി ചെറിയാൻ

റെയിൻസ് കൗണ്ടി(ടെക്സസ്): ചൊവ്വാഴ്ച രാവിലെയുണ്ടായ കൊടുങ്കാറ്റിൽ തകർന്ന വൈദ്യുതി പുനഃസ്ഥാപിക്കുന്നതിടെ  നോർത്ത് ടെക്സസിലെ ലൈൻമാൻ വൈദ്യുതാഘാതമേറ്റ് മരിച്ചു. റെയിൻസ് കൗണ്ടിയിലെ ഫാർമേഴ്‌സ് ഇലക്ട്രിക് കോഓപ്പറേറ്റീവിൽ ജോലി ചെയ്യുന്നതിനിടെയാണ് സ്കോട്ട് ബാലെന്‍റൈൻ (34) വൈദ്യുതാഘാതമേറ്റ് മരിച്ചത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സ്കോട്ടിന് ഭാര്യയും  12 വയസ്സുള്ള മകളും ഉണ്ട്.

“സ്കോട്ടിനെ അറിയാവുന്ന എല്ലാവർക്കും വേദന നിറിഞ്ഞ നിമിഷമാണിത്. അദ്ദേഹം ഒരു സഹപ്രവർത്തകൻ മാത്രമല്ല, ഒരു സുഹൃത്തും ആയിരുന്നു. അവിശ്വസനീയമാംവിധം ബുദ്ധിമുട്ടുള്ള ഈ സമയത്ത് ഞങ്ങളുടെ ചിന്തകളും പ്രാർത്ഥനകളും അദ്ദേഹത്തിന്‍റെ കുടുംബത്തോടൊപ്പമുണ്ട്,” ഫാർമേഴ്‌സ് ഇലക്ട്രിക് കോഓപ്പറേറ്റീവ് ജനറൽ മാനേജർ മാർക്ക് സ്റ്റബ്‌സ് പറഞ്ഞു.ചൊവ്വാഴ്ച രാവിലെയുണ്ടായ കൊടുങ്കാറ്റിനെത്തുടർന്ന് പ്രദേശത്ത് നിരവധി ഇടങ്ങളിൽ വൈദ്യുതി നഷ്ടപ്പെട്ടിരുന്നു. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments