ഹൂസ്റ്റണ്‍: സ്റ്റാഫോര്‍ഡ് സിറ്റി മേയര്‍ സ്ഥാനത്തേക്ക് മത്സരിച്ച കെന്‍ മാത്യുവിന് മികച്ച വിജയം. അഞ്ഞൂറിലേറെ വോട്ടുകളുടെ വിജയമാണ് നേടിയത്.
സ്റ്റാഫോര്‍ഡ് സിറ്റി കൗണ്‍സില്‍മാന്‍, പ്രോടെം മേയര്‍ എന്നി നിലകളില്‍ ശ്രദ്ധേയമായ പ്രവര്‍ത്തനം കാഴ്ചവച്ച വ്യക്തിത്വം കൂടിയാണ് കെന്‍ മാത്യു.
മലയാളികളുടെ ഏറ്റവും പ്രിയപ്പെട്ട ഇടങ്ങളില്‍ ഒന്നാണ് സ്റ്റാഫോര്‍ഡ്. മാഗിന്റെ അടക്കം ആസ്ഥാനവും ഇവിടെയാണ്. ഇന്ത്യന്‍വംശജരും ഇവിടെ ഏറെയുണ്ട്. അതുകൊണ്ടുതന്നെ കെന്‍ മാത്യുവിന്റെ സ്ഥാനാര്‍ത്ഥിത്വത്തെ പ്രതീക്ഷയോടെയാണ് ഇവിടെയുള്ളവര്‍ നോക്കി കണ്ടത്. ഈ പ്രദേശത്തെ കൃത്യമായി അറിയുന്ന ആളുകൂടിയാണ് കെന്‍ മാത്യു എന്നതും വിജയത്തിൻ്റെ പ്രധാന കാരണമായി.
മലയാളികള്‍ക്കിടയിലെ സജീവ സാന്നിധ്യമായതുകൊണ്ടുതന്നെ ഇദ്ദേഹത്തിന്റെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ സജീവമായി മലയാളികളുടെ സാന്നിധ്യവും ഉണ്ടായിരുന്നു.
ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും സജീവ സാന്നിധ്യമായ കെന്‍ മാത്യു കോവിഡ് കാലത്തും മറ്റ് ദുരന്തകാലങ്ങളിലും ആശ്വാസകരമായ നിരവധി പ്രവര്‍ത്തനങ്ങളാണ് കാഴ്ചവച്ചത്.
കായംകുളം കുന്നത്തുവീട്ടില്‍ ഉമ്മന്‍ മാത്യുവിന്റെയേും മറിയാമ്മയുടെയും പുത്രനാണ്. കായംകുളത്തെ സ്‌കൂള്‍ വിദ്യാഭ്യാസത്തിനു ശേഷം ബോംബയിലേക്ക് കുടിയേറി. തുടര്‍ വിദ്യാഭ്യാസവും പഠനവുമൊക്കെ അവിടെയായിരുന്നു. പഠനകാലയളവില്‍ തന്നെ കോണ്‍ഗ്രസിന്റെ വിദ്യാര്‍ത്ഥി സംഘടനയായ എന്‍എസ് യുവിന്റെ സജീവ പ്രവര്‍ത്തകനായിരുന്നു. യൂണിവേഴ്‌സിറ്റി ഓഫ് ഡെട്രോയിറ്റിയില്‍ നിന്ന് ബിഎയും എംബിഎയും സ്വന്തമാക്കി.
ലീലാമ്മയാണ് ഭാര്യ. 1986ല്‍ കെന്‍ മാത്യു ഹൂസ്റ്റണിലെത്തി. അന്നു മുതല്‍ സ്റ്റാഫോര്‍ഡ് നിവാസിയാണ്. 2006ല്‍ സ്റ്റാഫോര്‍ഡ് സിറ്റി കൗണ്‍സിലിലേക്ക് മത്സരിച്ചു ജയിച്ചു. ഫോട്‌ബെന്‍ഡ് കൗണ്‍ി ജഡ്ജ് കെ. പി. ജോര്‍ജ്, മ്ിസൗറി സിറ്റി മേയര്‍ റോബിന്‍ ഇലക്കാട്ട്, ഡിസ്ട്രിക് ജഡ്ജ് സുരേന്ദ്രേന്‍ പാട്ടേല്‍, കൗണ്ടി ജഡ്ജി ജൂലി മാത്യു എന്നിവരും കെന്‍ മാത്യുവിന്റെ തിരഞ്ഞെടുപ്പ് പ്രചരണത്തിന് സജീവമായുണ്ടായിരുന്നു.